scorecardresearch
Latest News

കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് അജിത്‌, ചിത്രങ്ങള്‍

ചിത്രം വൈറല്‍ ആകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്

കുടുംബത്തിനൊപ്പം അവധിക്കാലം ആഘോഷിച്ച് അജിത്‌, ചിത്രങ്ങള്‍

‘തല’ എന്ന് ആരാധകര്‍ വിളിക്കുന്ന തെന്നിന്ത്യന്‍ താരം അജിത്‌, എന്ത് ചെയ്താലും അത് വാര്‍ത്തയാണ്. സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായി ഓടുമ്പോഴും അല്ലാത്തപ്പോഴും എല്ലാം അജിത്‌ ആരാധകര്‍ ഒരു പോലെയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നത്. താരപദവിയുടെ പകട്ടിനും ഗ്ലാമറിനും അപ്പുറം ഏവരോടും ഏറെ സ്നേഹത്തോടെ ഇടപെടുന്ന അജിത്തിന്‍റെ സ്വഭാവം തന്നെയാണ് ഇതിനു കാരണം.

നിലവില്‍ ഇന്ത്യയ്ക്ക് പുറത്ത് കുടുംബത്തിനൊപ്പം അവധിക്കാലം ചെലവിടുന്ന അജിത്‌ ലണ്ടനിലെ ഒരു സൂപ്പര്‍ മാര്‍കെറ്റില്‍ ഷോപ്പിംഗ്‌ നടത്തി മടങ്ങുന്ന വീഡിയോ ആണ് ഇന്നലെ വൈറല്‍ ആയതെങ്കില്‍ ഇന്ന് താരത്തിന്റെ ഒരു ചിത്രമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന അജിത്തിന്റെ ഒരു ഫോട്ടോയാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

ചിത്രം വൈറല്‍ ആകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. ഫോട്ടോയില്‍ അജിത്തിന്‍റെ മക്കള്‍ ആദ്വിക്, അനൌഷ്ക എന്നിവരെയും കാണാം എന്നതാണത്. അമ്മയും മുന്‍കാല താരവുമായ ശാലിനിയ്ക്കൊപ്പം മക്കള്‍ ഇരുവരും ഇടയ്ക്കിടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആ അവസരങ്ങളിലെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്.

നടന്‍ എന്നതിലുപരി വലിയ യാത്രാപ്രേമി കൂടിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനാണ് താരത്തിന് കൂടുതൽ ഇഷ്ടം. ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കിൽ റോഡ് ട്രിപ്പുകൾ നടത്താറുണ്ട്. റഷ്യയിലേക്കും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും സിക്കിമിലേക്കും കൊൽക്കത്തയിലേക്കും വാഗ അതിർത്തിയിലേക്കുമൊക്കെ മുൻപ് അജിത് ബൈക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു.

എത്ര തിരക്കിനിടയിലും തന്റെ പാഷനു വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് സമകാലികരായ താരങ്ങളിൽ നിന്നും അജിത്തിനെ വ്യത്യസ്തനാക്കുന്നത്. ‘തന്റെ പാഷനെ പിന്തുടരുന്നതിൽ ഒരിക്കലും പരാജയപ്പെടാത്ത താരം,’ എന്നാണ് അജിത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർ കുറിക്കുന്നത്.

സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടൻ അജിത്ത്. ബൈക്ക് റേസ്, കാർ റേസ്, എയ്റോ മോഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു.

Read more: അമ്മയ്‌ക്കൊപ്പം വളർന്ന് അനൗഷ്ക, കുസൃതിച്ചിരിയുമായി അദ്വിത്; ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Thala ajith vacation family photos wife shalini son aadvik daughter anoushka