പ്രണയത്തിന്റെ 19 വർഷങ്ങൾ; വിവാഹവാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും

മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എനിക്ക് മനസ്സിലായി

തമിഴകത്തിന്റെ സ്വന്തം ‘തല’ അജിത്തിന്റെയും മലയാളികളുടെ പ്രിയനായിക ശാലിനിയുടെയും വിവാഹ വാർഷികമാണ് ഇന്ന്. മലയാളികൾക്ക് അജിത്‌ ഒരു സൂപ്പര്‍ താരം മാത്രമല്ല, ചെറുപ്പക്കാരുടെ സ്വപ്നമായിരുന്ന, അവരേറെ സ്നേഹിച്ച, പ്രിയനായിക ശാലിനിയെ പ്രണയിച്ചു സ്വന്തമാക്കിയ ആള്‍ കൂടിയാണ്. സിനിമാ ജീവിതത്തിന്‍റെ ഏറ്റവും തിരക്കേറിയ സമയത്താണ് ആരാധകരുടെ ഹൃദയം തകര്‍ത്തു കൊണ്ട് ശാലിനി അജിത്തുമായുള്ള കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്‌. അതിനു ശേഷം സിനിമയില്‍ നിന്നും മാറി, അജിത്തിന്‍റെ വളര്‍ച്ചയില്‍ പിന്തുണയ്ക്കുന്ന നല്ല ഭാര്യയും അനൗഷ്കയുടെയും ആദ്വികിന്റെയും അമ്മയുമായി കുടുംബജീവിതം നയിക്കുകയാണ് ശാലിനി.

“പല വഴിക്ക് ഒഴുകിക്കൊണ്ടിരുന്ന ഒരു നദി പോലെയായിരുന്നു എന്‍റെ ജീവിതം. പല പാറകളിലും തട്ടിത്തടഞ്ഞ്, പല ഭാരങ്ങളും ചുമലിലേറ്റി ഒടുവില്‍ ഞാന്‍ ചെന്ന് ചേര്‍ന്ന ഒരു കടലാണ് ശാലിനി. എന്നെ ശാന്തനാക്കാനും എന്‍റെ ജീവിതത്തിന് ദിശാബോധം നല്‍കാനും ഈ ബന്ധത്തിന് കഴിയുന്നു,” എന്നാണ് ശാലിനിയുമായുള്ള പ്രണയത്തെ അജിത്ത് വിശേഷിപ്പിക്കുന്നത്. ഒരു തമിഴ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അജിത്തിന്റെ വാക്കുകൾ. ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലാവുന്നത്.

Read more: അജിത്-ശാലിനി പ്രണയത്തിലെ ഹംസം ഞാനായിരുന്നു: ശ്യാമിലി

നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌ ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.

Read more:സൈക്കിൾ ടയർ ഓടിക്കാൻ കഷ്ടപ്പെട്ട് അജിത്ത്, പൊട്ടിച്ചിരിച്ച് മകൾ അനൗഷ്ക- വീഡിയോ

Ajith, Shalini, Ajith shalini wedding, Ajith- shalini wedding anniversary, Ajith Shalini Photos, Ajith photos, അജിത്ത്, ശാലിനി, തല അജിത്, അജിത്ത് ശാലിനി വിവാഹവാർഷികം

1999 ൽ ‘അമര്‍ക്കള’ത്തില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. ബാലതാരമായി സിനിമയില്‍ എത്തി നായികയായ വളര്‍ന്ന ശാലിനി അതോടെ സിനിമയോട് വിട പറഞ്ഞു. “അഭിനയം ഇഷ്ടമായിരുന്നു, പക്ഷേ അജിത്തിനെയായിരുന്നു കൂടുതല്‍ ഇഷ്ടം.” എന്നാണ് മുഴുവന്‍ സമയ കുടുംബിനിയായതിനെക്കുറിച്ച് 2009 ല്‍ ജെഎഫ്ഡബ്ല്യൂ മാസികയോട് സംസാരിക്കവേ ശാലിനി പറഞ്ഞ വാക്കുകൾ. “സിനിമ വിട്ടതില്‍ സങ്കടമില്ല. കാരണം വീടും സിനിമയും ഒരുമിച്ചു കൊണ്ട് പോകാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. ജീവിതത്തില്‍ എന്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന് എനിക്ക് വ്യക്തമായിരുന്നു, ഇപ്പോള്‍ എനിക്ക് സമാധാനമുണ്ട്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Thala ajith shalini wedding anniversary

Next Story
നിങ്ങളില്ലെങ്കിൽ ഈ സിനിമ ചെയ്യില്ലെന്ന് മോഹൻലാൽ പറഞ്ഞു: രാധിക ശരത്കുമാർMohanlal, Ittimani Made in China, Ittimani made in china photos, mohanlal in Ittimani Made in China, Mohanlal latest film, Mohanlal latest photos, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന
The moderation of comments is automated and not cleared manually by malayalam.indianexpress.com