തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരകുടുംബങ്ങളിൽ ഒന്നാണ് അജിത്- ശാലിനി ദമ്പതികളുടേത്. അജിത്തിന്റെയും ശാലിനിയുടെയും മകൻ ആദ്വിക്കിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അമ്മ ശാലിനിക്കും ശ്യാമിലിക്കുമൊപ്പം ഒരു വിവാഹവേദിയിലെത്തിയപ്പോഴാണ് ആദ്വിക്ക് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവർന്നത്.
Read more: മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയും മാളൂട്ടിയും; പുതിയ ചിത്രങ്ങൾ പങ്കുവച്ച് ശ്യാമിലി
2015 മാർച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്.
1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത് അറിയാതെ ശാലിനിയുടെ കൈ മുറിഞ്ഞതു മുതലാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണെന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.
Read more: അജിത്-ശാലിനി മക്കളുടെ പുതിയ ഫൊട്ടോ ഏറ്റെടുത്ത് ആരാധകർ