തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള, പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരകുടുംബങ്ങളിൽ ഒന്നാണ് അജിത്ത്- ശാലിനി ദമ്പതികളുടേത്. അജിത്തിന്റെയും ശാലിനിയുടെയും മകൻ ആദ്വിക്കിന്റെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഞായറാഴ്ച വൈകിട്ട് ചെന്നൈയിൽ വെച്ചു നടന്ന ജന്മദിന ആഘോഷത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ശാലിനിയുടെ സഹോദരങ്ങളായ ശ്യാമിലി, റിച്ചാർഡ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഇന്നാണ് അദ്വികിന്റെ ജന്മദിനമെങ്കിലും ഒരു ദിവസം മുൻപെ താരകുടുംബം കുട്ടിത്തലയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു. 2015 മാർച്ച് രണ്ടിനാണ് ആദ്വിക് ശാലിനിയുടെയും അജിത്തിന്റെയും ജീവിതത്തിലേക്ക് എത്തുന്നത്. പന്ത്രണ്ടുവയസ്സുകാരിയായ അനൗഷ്ക എന്നൊരു മകൾ കൂടിയുണ്ട് ഇവർക്ക്.

Read more: അജിത്-ശാലിനി മക്കളുടെ പുതിയ ഫൊട്ടോ ഏറ്റെടുത്ത് ആരാധകർ

1999 ൽ ‘അമര്‍ക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. ആ പ്രണയം വിവാഹത്തില്‍ എത്തിയത് 2000 ഏപ്രില്‍ മാസത്തിലാണ്. നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക്‌ കത്തി വീശുന്ന ഒരു ഷോട്ടില്‍, അജിത്‌ അറിയാതെ ശാലിനിയുടെ കൈ മുറിച്ചതു മുതലാണ്‌ ഇവരുടെ പ്രണയം തുടങ്ങുന്നത്. മുറിവ് ശാലിനി കാര്യമാക്കിയില്ലെങ്കിലും അജിത്തിന് അത് വലിയ മനഃപ്രയാസമുണ്ടാക്കി. മുറുവുണങ്ങുന്ന സമയം കൊണ്ട് അജിത് എന്ന മനുഷ്യന്റെ സ്നേഹവും കരുണയും എന്താണ് എന്ന് താൻ മനസ്സിലാക്കിയെന്നാണ് അജിത്തുമായി പ്രണയം തുടങ്ങിയതിനെ കുറിച്ച് ശാലിനി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook