ആരാധകരോട് ഇടപെടുന്ന രീതിയില്‍ അങ്ങേയറ്റം വിനയം കാത്തുസൂക്ഷിക്കുന്ന താരമാണ് തല അജിത്. വിശ്വാസം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരം ഇപ്പോള്‍. കഴിഞ്ഞദിവസം ചിത്രീകരണത്തിനായി ഒരു സ്‌കൂളില്‍ എത്തിയ അജിത്തിന്റെ വീഡിയോ എടുക്കാന്‍ ഒരു ആരാധകന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റ് തല ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

‘തമ്പീ, ദയവായി ക്യാമറ ഓഫ് ചെയ്യൂ,’ എന്നായിരുന്നു അജിത് പറഞ്ഞത്. സ്‌കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ശല്യമുണ്ടാക്കാതിരിക്കാനാണ് തല ഇത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് അറിയുന്നത്.

‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Read More: മാസ് ആക്ഷനുമായി അജിത്തിന്റെ ‘വിശ്വാസം’ ചിത്രീകരണം; ചിത്രങ്ങൾ

‘വിശ്വാസ’ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ‘ബില്ല’, ‘ആരംഭം’, ‘അയേഗന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook