മകൾ അനൗഷ്കയുടെ സ്കൂളിൽ നടന്ന കായിക പരിപാടിയിൽ പങ്കെടുക്കാൻ അജിത്ത് ഭാര്യ ശാലിനിക്കൊപ്പം എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കായിക പരിപാടിയിൽ മകൾക്കൊപ്പം അജിത് പങ്കെടുത്തതിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

Read More: സാൾട്ട് ആന്റ് പെപ്പർ ലുക്കിൽ ശാലിനിക്കും മകൾക്കുമൊപ്പം അജിത്, തടിച്ചുകൂടി ആരാധകർ

സൈക്കിൾ ടയർ ഓടിക്കുകയായിരുന്നു മൽസരം. അജിത് കൂളായി മൽസരത്തിൽ പങ്കെടുത്തു. കാറും ബൈക്കും പുഷ്പം ഓടിക്കുന്ന അജിത്തിന് സൈക്കിൾ ടയർ ഓടിക്കുക അത്ര എളുപ്പമായിരുന്നില്ല. പല തവണ ശ്രമിച്ചെങ്കിലും അജിത്തിന് മറ്റുളളവരെക്കാൾ ആദ്യം സൈക്കിൾ ടയർ ഓടിച്ച് എത്താനായില്ല. അച്ഛൻ സൈക്കിൾ ടയർ ഓടിക്കാൻ കഷ്ടപ്പെടുന്നതുകണ്ട് മകൾ അനൗഷ ആവട്ടെ ചിരിച്ചും പോയി.

നേരത്ത മകൻ അദ്വിക്കിന്റെ സ്കൂൾ കായിക മേളയിലും പങ്കെടുക്കാൻ അജിത് എത്തിയിരുന്നു. താരജാഡകളൊന്നുമില്ലാതെ ഒരു സാധാരണക്കാരനെന്നപോലെയാണ് അജിത് മകന്റെ കായിക മൽസരങ്ങൾ കണ്ടുനിന്നത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook