ആരാധകരെ വീണ്ടും വീണ്ടും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് തല അജിത്ത്. അജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് വിവേഗത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അജിത്തിന്റെ 46-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. ദേഹത്ത് ചോരയുമായി വസ്‌ത്രത്തിൽ ചളി പുരണ്ട് ഒരു മരത്തടി ഉയർത്തിയാണ് അജിത്ത് പോസ്റ്ററിലുളളത്. ആരാധകരുടെ പ്രതീക്ഷ കൂട്ടുന്നതാണ് ഈ പുതിയ പോസ്റ്റർ. ഇതിന് മുൻപ് ലൊക്കേഷനിൽ നിന്നുളള ചില ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ശിവയാണ് വിവേഗം സംവിധാനം ചെയ്യുന്നത്.

vivegam, ajith

പ്രേക്ഷകരുടെ ആകാംഷ വാനോളമുയർത്തുന്നതാണ് ഈ പുതിയ ലുക്ക്. അജിത്തിന്റെ 57-ാം ചിത്രമാണ് വിവേഗം. തല 57 എന്നാണ് ചിത്രം ആദ്യം പരക്കെ അറിയപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൻ തരംഗമാണുണ്ടാക്കിയത്. അജിത്തിന്റെ മാസ് ലുക്കായിരുന്നു ആദ്യമിറങ്ങിയ പോസ്റ്ററിന്റെ പ്രത്യേകത.

ഒരു ഇന്റർപോൾ ഓഫീസറായാണ് അജിത്ത് വിവേഗത്തിലെത്തുന്നത്. യൂറോപ്പിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. അജിത്തിനെ കൂടാതെ കാജൽ അഗർവാൾ, അക്ഷര ഹാസൻ, വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. വിവേഗത്തിൽ അജിത്തിന്റെ കഥാപാത്രത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രമാണ് വിവേക് ഒബ്‌റോയിയുടേത്. വിവേക് അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് വിവേഗം.

സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. വെട്രിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചായിരിക്കും ചിത്രം തിയേറ്ററിലെത്തുകയെന്നറിയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ