സിനിമകളിൽ കാണുന്ന മാസൊന്നും തല അജിത്തിന് ജീവിതത്തിലില്ല. വളരെ സിംപിളാണ് അജിത്. ഈ സിംപ്ലിസിറ്റിയാണ് താരത്തോടുളള ആരാധകരുടെ സ്നേഹം ഇരട്ടിപ്പിക്കുന്നത്. തന്റെ മകന്റെ സ്കൂൾ കായിക പരിപാടികൾക്ക് അജിത് എത്തിയതും ഒരു സാധാരണക്കാരനെപ്പോലെയാണ്. ആരാധക ലക്ഷങ്ങൾ സ്നേഹിക്കുന്ന തമിഴിലെ നമ്പർ വൺ നടന്മാരിലൊരാളാണ് സ്കൂളിൽ ഒരു സാധാരണക്കാരനെപ്പോലെ നിന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അജിത്തിന്റെ മകൻ അദ്വിക് സ്പോർട്സിൽ പങ്കെടുക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. മകന്റെ പരിപാടികൾ കണ്ട് മറ്റു രക്ഷിതാക്കളുടെ ഇടയിൽ അജിത് നിൽക്കുന്നതും കാണാം. ഒടുവിൽ മൽസരങ്ങളിൽ പങ്കെടുത്ത തളർന്ന മകനെ തോളിൽ എടുത്ത് അജിത് നടന്നു നീങ്ങുന്ന ചിത്രം ആരാധകരുടെ മനം കവർന്നിട്ടുണ്ട്.

ചിത്രങ്ങളിൽ പുതിയ ലുക്കിലാണ് അജിത്തുളളത്. സാൾട്ട് ആന്റ് പെപ്പറിൽനിന്നും മാറി അജിത് മുടി കളർ ചെയ്തിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ‘വിസ്വാസം’ ലുക്കാണ് ഇതെന്നാണ് സംസാരം. പുതിയ ലുക്ക് എന്തായാലും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ലുക്ക് അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്. ഇന്നലെയായിരുന്നു ‘വിസ്വാസം’ ചിത്രത്തിന്റെ പൂജ. ‘വിവേകം’ ആയിരുന്നു അജിത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook