വിശ്വാസം സിനിമയുടെ ജോലികൾ പൂർത്തിയായ അജിത് ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. സിനിമ തിരക്കുകളിൽനിന്നും മാറി കുടുംബത്തിനൊപ്പം ഗോവയിൽ ട്രിപ്പിന് പോയിരിക്കുകയാണ് അജിത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് അജിത് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഭാര്യ ശാലിനി, മക്കളായ അനൗഷ്ക, അദ്വൈത് എന്നിവർക്കൊപ്പമാണ് അജിത് ഗോവയിലേക്ക് പോയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി വിശ്വാസം സിനിമയുടെ ഷൂട്ടിങ്ങിലായിരുന്നു അജിത്. അടുത്ത പൊങ്കലിനാണ് ചിത്രം റിലീസ് ചെയ്യുക.

‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

View this post on Instagram

Vera level THALA Mass…. Welcome to our page… @ultimate_star_ajith Follow the @ultimate_star_ajith follow @ultimate_star_ajith DM ur pic and edits of THALA 3⃣.keep comments. tag for like 5⃣.put ur story to follow @ultimate_star_ajith keep supporting… be active.. Lastest pic of THALA VISWASAM soon on… Follow @ultimate_star_ajith @ultimate_star_ajith @ultimate_star_ajith #ajithshalini #ajithfans #Thala #thalaajithvideo #ajithkumarfans #ajiththala #racer #thalasong #viswasamltimatestar #ak58 #ajith #ajithkumar_actor #ajithkumar #thalafansforever #ajithkumarfans #thalaajith#ajithkumar_actor #ak58 #ajithpic #thalaajith #ajithism #ajithpic #ajithfanatics #ajithkumarfc #ultimatestarajithkumar #ajithfansclub #hbdthalaajith #thalafan #thalasong

A post shared by ULTIMATE STAR AJITH (@ultimate_star_ajith) on

View this post on Instagram

Lastest video of THALA VISWASAM Welcome to our page… @ultimate_star_ajith Follow the @ultimate_star_ajith follow @ultimate_star_ajith 2⃣.DM ur pic and edits of THALA keep comments. tag for like put ur story to follow @ultimate_star_ajith keep supporting… be active.. Lastest pic of THALA VISWASAM soon on… Follow @ultimate_star_ajith @ultimate_star_ajith@ultimate_star_ajith #ajithshalini #ajithfans #Thala #thalaajithvideo #ajithkumarfans #ajiththala #racer #thalasong #viswasam #ultimatestar #ak58 #ajith #ajithkumar_actor #ajithkumar #thalafansforever #ajithkumarfans #thalaajith#ajithkumar_actor #ak58 #ajithpic #thalaajith #ajithism #ajithpic #ajithfanatics #ajithkumarfc #ultimatestarajithkumar #ajithfansclub #hbdthalaajith #thalafan #thalasong

A post shared by ULTIMATE STAR AJITH (@ultimate_star_ajith) on

‘വിശ്വാസ’ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ‘ബില്ല’, ‘ആരംഭം’, ‘അയേഗൻ’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്’ വിശ്വാസം’. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook