/indian-express-malayalam/media/media_files/uploads/2018/12/Director-Rajiv-Menon-remembers-Ajith-from-Kandukonden-Kandukonden.jpg)
Thala Ajith remembers being helped out by Director Rajeev Menon during the release of 'Vaali': അജിത് എന്ന നടന്‍ ഇപ്പോള്‍ തമിഴകത്തെ 'തല'യാണ്. എന്നാല്‍ 'തല' എന്ന പദവിയിലേക്ക് എത്തുന്നതിനു മുന്‍പ് വെറും നടനായിരുന്ന ഒരു കാലമുണ്ടായിരുന്നു അജിത്തിന്. അതിനും മുന്‍പ്, പ്രതിഭ തെളിയിക്കാന്‍ അവസരങ്ങള്‍ തേടിയിരുന്ന ഒരു കാലവും, ചിത്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കാലവും ഉണ്ടായിരുന്നു. അത്തരം ഒരു കാലഘട്ടത്തില്‍ അജിത്തിന് കൈത്താങ്ങായത് സംവിധയകാന്‍ രാജീവ് മേനോന്‍ ആയിരുന്നു. മലയാളിയായ രാജീവ് മേനോന്‍ എന്ന വിഖ്യാത ക്യാമറമാനും പരസ്യ-ചലച്ചിത്ര സംവിധായകനുമാണ്.
അടുത്തിടെ ഒരു ചടങ്ങിനിടെ വീണ്ടും രാജീവ് മേനോൻ അജിത്തിന്റെ കണ്ടു മുട്ടി. വിനയപൂര്‍വ്വമായ പെരുമാറ്റം കൊണ്ടും പഴയ കാലം ഓർമ്മിപ്പിച്ചും അജിത് തന്നെ അമ്പരപ്പിച്ച അനുഭവം രാജീവ് മേനോന്‍ മാധ്യമങ്ങളുമായി പങ്കു വച്ചു. അജിത്തിന്റെ കരിയറിൽ തന്നെ ബ്രേക്ക് ആയി മാറിയ ബ്ലോക്ക് ബസ്റ്റർ ചിത്രം 'വാലി'യുടെ റിലീസിംഗ് കാലത്ത് രാജീവ് മേനോൻ നൽകിയ സഹായത്തെ കുറിച്ചുള്ള ഓർമ്മയാണ് അജിത്ത് പങ്കു വച്ചത്.
രാജീവ് മേനോൻ ഇല്ലായിരുന്നെങ്കിൽ താനാരുമാവാതെ പോയേനേ
"ഈ സംഭവം 'നടികർ സംഘ'ത്തിന്റെ ഒരു പരിപാടിയ്ക്കിടെയായിരുന്നു. അജിത്ത് 'ചീഫ്' എന്ന് അഭിസംബോധന ചെയ്ത് സ്നേഹം പ്രകടിപ്പിക്കുകയും അജിത്തിന്റെ സുഹൃത്തുക്കൾക്ക് എ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. രാജീവ് മേനോൻ ഇല്ലായിരുന്നെങ്കിൽ താനാരുമാവാതെ പോയേനേ എന്നായിരുന്നു അജിത്തിന്റെ വാക്കുകൾ," അജിത്തുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് രാജീവ് മേനോൻ പറഞ്ഞതിങ്ങനെ.
ഇന്ന് താനെന്താണോ അതിന്റെ പ്രധാന കാരണക്കാരിൽ ഒരാളാണ് രാജീവ് മേനോൻ എന്ന അജിത്തിന്റെ വാക്കുകൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്തിനെ കുറിച്ചാണ് താങ്കൾ സംസാരിക്കുന്നത് എന്ന ചോദ്യത്തിന് അജിത്ത് പഴയൊരു സംഭവം ഓർമ്മിപ്പിച്ചെന്നും രാജീവ് മേനോൻ പറഞ്ഞു.
അജിത് നായകനായ ചിത്രം 'വാലി' റിലീസ് ചെയ്യാൻ നാലു ലക്ഷം രൂപയുടെ കുറവുണ്ടായിരുന്നു,​ അന്ന് തന്റെ കയ്യിൽ പണം ഇല്ലാത്ത സമയത്ത് രാജീവ് മേനോനാണ് മുന്നോട്ട് വന്ന് ആ പണം നൽകിയതെന്നും അജിത്ത് വെളിപ്പെടുത്തി. ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് പിന്നീട് ആ പണം തിരികെ നൽകിയതെന്നും അജിത്ത് കൂട്ടിച്ചേർത്തു.
എസ് ജെ സൂര്യ സംവിധാനം ചെയ്ത 'വാലി'യിൽ ഡബ്ബിൾ റോളിലാണ് അജിത്ത് അഭിനയിച്ചത്. ബധിരനും അന്ധനുമായ ഒരു വ്യക്തി തന്റെ അനിയന്റെ ഭാര്യയെ പ്രണയിക്കുന്ന കഥയാണ് 'വാലി' പറഞ്ഞത്. ആ ചിത്രം അജിത്തിന്റെ കരിയറിലെ വലിയൊരു ഹിറ്റ് ചിത്രം ആയി മാറുകയും തമിഴ് സിനിമാ ലോകത്ത് അജിത്തിന്റെ തലവര തന്നെ മാറ്റിയെഴുതുകയും ചെയ്തു. ഈ ചിത്രത്തിലെ അഭിനയത്തിന് 1999 ൽ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡും അജിത്ത് സ്വന്തമാക്കി.
Kandukonden Kandukondenകണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ
പിന്നീട് 2000 ത്തിലാണ് രാജീവ് മേനോന്റെ 'കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ' എന്ന ചിത്രത്തിൽ അജിത്ത് അഭിനയിക്കുന്നത്. മമ്മൂട്ടി, അജിത്, അബ്ബാസ്, തബു, ഐശ്വര്യാ റായ്, പൂജ ബത്ര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി രാജീവ് മേനോന്‍ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' അജിത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. ചിത്രം വലിയ വിജയം നേടുകയും ചെയ്തിരുന്നു.
Read More on Kandukonden Kandukonden: പതിനെട്ടു തികയ്ക്കുന്ന സുന്ദരികളും സുന്ദരന്മാരും
പത്തൊമ്പതു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം രാജീവ് മേനോൻ സംവിധാനം ചെയ്ത 'സർവ്വം താളമയം' എന്ന ചിത്രം അടുത്തിടെ റിലീസിനെത്തിയിരുന്നു. ജി വി പ്രകാശ്, അപർണ ബാലമുരളി, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായെത്തിയ 'സർവ്വം താളമയം' ഒരു മ്യൂസിക്കൽ ചിത്രമാണ്. എ ആർ റഹ്മാനാണ് സംഗീതം നിർവ്വഹിച്ചത്. ചിത്രത്തിന് ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല.
അതേ സമയം, അമിതാഭ് ബച്ചനും താപ്സി പാന്നുവും പ്രധാന വേഷങ്ങളിലെത്തിയ ഹിന്ദി ചിത്രം ‘പിങ്കി’ന് തമിഴ്ഹ റീമേക്കായ ‘നേർകൊണ്ട പാർവൈ’ ആണ് അജിത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരും അഭിനയിക്കുന്നുണ്ട്.
‘പിങ്ക്’ തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂർ മുൻപ് വെളിപ്പെടുത്തിയിരിക്കുന്നു.
"പിങ്കിന്റെ തമിഴ് റീമേക്ക് എന്ന ആശയം അജിത്ത് പങ്കു വെച്ചപ്പോൾ തന്നെ ശ്രീദേവി അതിന് സമ്മതം പറയുകയായിരുന്നു," എന്നും ബോണി കപൂർ വ്യക്തമാക്കിയിരുന്നു. അജിത്തിന് മികച്ച രീതിയിൽ തന്നെ ചിത്രത്തെ വിജയിപ്പിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ ശ്രീദേവിയ്ക്ക് ഉറപ്പുണ്ടായിരുന്നെന്നും ബോണി കപൂർ കൂട്ടിച്ചേർക്കുന്നു.
Read More: ശ്രീദേവിയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് 'തല': അജിത്തിന്റെ അടുത്ത ചിത്രം ബോണി കപൂര്‍ നിര്‍മ്മിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us