സാഹസികത ഏറെ ഇഷ്ടമുള്ള താരമാണ് നടൻ അജിത്ത്. ബൈക്ക് റേസ്, കാർ റേസ്, എയ്റോ മോഡഡലിംഗ്, സൈക്കിളിംഗ്, ഫോട്ടോഗ്രാഫി എന്നിങ്ങനെ അജിത്തിന്റെ ഇഷ്ടങ്ങളുടെ പട്ടിക നീളുന്നു. ഇപ്പോഴിതാ, സുഹൃത്തുക്കൾക്ക് ഒപ്പം അജിത്ത് കൊൽക്കത്തയിലേക്ക് നടത്തിയ സൈക്കിളിൽ യാത്രയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സ്പോർട്സ് വസ്ത്രങ്ങളും ഹെൽമറ്റും മാസ്കും ധരിച്ച്, റോഡ് ട്രിപ്പിന് ആവശ്യമുള്ള സന്നാഹങ്ങളുമായി യാത്ര ചെയ്യുന്ന അജിത്തിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
Read more: ജന്മദിനത്തിൽ ശാലിനിക്ക് അജിത് നൽകിയ സർപ്രൈസ്
View this post on Instagram
View this post on Instagram
സൈക്കിളിസ്റ്റും അജിത്തിന്റെ സുഹൃത്തുമായ സുരേഷ് കുമാർ ആണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം സിക്കിമിലേക്ക് താരം ഒരു ബൈക്ക് ട്രിപ്പും നടത്തിയിരുന്നു.
Thala Ajith Latest Pics !! #Valimai | #Ajithkumar pic.twitter.com/vQShEUKOcJ
— SAMRAT AJITH (@SamratAJITH_FC) February 25, 2021
Latest Pics Of THALA AJITH During His Cycling Today!! #Valimai | #ThalaAJITH pic.twitter.com/B56pU3yqAK
— AJITHKUMAR FANS CLUB (@ThalaAjith_FC) February 25, 2021
സംവിധായകൻ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.
Read more: കണ്ണിറുക്കി ചിരിച്ചും പോസ് ചെയ്തും താരമായി അജിത്തിന്റെ മകൻ; ചിത്രങ്ങൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook