തമിഴിൽ ശിവ സംവിധാനം ചെയ്യുന്ന അജിത്തിന്റെ 57-ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. അജിത്തിന്റെ 57-ാം ചിത്രം എന്ന അർഥത്തിൽ തല57 എന്നു അറിയപ്പെട്ട ചിത്രത്തിന് വിവേഗം എന്നാണ് പേര്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിനൊപ്പമാണ് പേര് പുറത്തായത്. അജിത്തിന്റെ മാസ് ലുക്കാണ് പോസ്‌റ്ററിൽ.

സാധാരണ സാൾട്ട് ആൻഡ് പെപ്പർ സ്‌റ്റൈലിൽ എത്തുന്ന അജിത്ത് ഇത്തവണയും പതിവ് തെറ്റിച്ചില്ല. സിക്‌സ് പാക്ക് ശരീരവുമായി നിൽക്കുന്ന അജിത്തിന്റെ നേർക്ക് കമാന്റോകൾ വെടിയുതിർക്കുന്നതും പോസ്‌റ്ററിൽ കാണാം. അവനവനിൽ വിശ്വസിക്കുക എന്നർഥം വരുന്ന ‘Believe in yourself’ എന്നും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.
vivegham

അജിത്തിനെ കൂടാതെ കാജൽ അഗർവാൾ, അക്ഷര ഹാസൻ, വിവേക് ഒബ്‌റോയ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. വെട്രിയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. വരുന്ന ഏപ്രലിൽ ചിത്രം തീയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ