സൂര്യ നായകനാകുന്ന പുതിയ ചിത്രം “താനാ സേർന്ത കൂട്ട”ത്തിന്‍റെ ടീസര്‍ റിലീസ് ചെയ്തു. “നാനും റൗഡി താൻ ” എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേനായ വിഘ്നേഷ് ശിവനാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കീർത്തി സുരേഷാണ് നായിക. കാർത്തിക് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇവരെക്കൂടാതെ രമ്യാകൃഷ്ണൻ, നന്ദ, സെന്തിൽ, ആർ.ജെ. ബാലാജി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ.ഇ. ജ്ഞാനവേലാണ് “താനാ സേർന്ത കൂട്ടം’ നിർമിക്കുന്നത്. ചിത്രം ഉടൻ തീയറ്ററുകളിലെത്തും. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സൂര്യയും ജ്ഞാനവേല്‍ ശക്തിരാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതേസമയം, അക്ഷയ്കുമാറും കാജല്‍ അഗര്‍വാളും അഭിനയിച്ച ഹിന്ദി ചിത്രം ‘സ്പെഷ്യല്‍ 26’ ന്റെ കഥാതന്തുവാണ് ചിത്രത്തിന്റേതെന്നും സൂചനയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ