/indian-express-malayalam/media/media_files/uploads/2017/11/sunny-leone.jpg)
സണ്ണി ലിയോണിന്റെ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. അർബാസ് ഖാൻ നായകനാവുന്ന പുതിയ ചിത്രം തേരെ ഇന്തസാറിനുവേണ്ടിയാണ് സണ്ണിയുടെ കിടിലൻ മേക്ക് ഓവർ. താടിയും മീശയും വച്ച സണ്ണി ലിയോണിനെ കണ്ടാൽ ഒരു യുവാവാണെന്നേ തോന്നൂ.
ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് യുവാവിന്റെ വേഷത്തിൽ സണ്ണി എത്തുന്നത്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ കിടിലന്‍ മേക്ക് ഓവറിന് പിന്നിലുളളത്. മേക്ക് ഓവറിന്റെ വിഡിയോ സണ്ണി ലിയോൺ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ഗാനരംഗത്തിൽനിന്നുളള ഒരു ക്ലിപ്പും ആരാധകർക്കായി സണ്ണി പങ്കുവച്ചിട്ടുണ്ട്.
A post shared by Sunny Leone (@sunnyleone) on
Stole a clip from the monitor!! Hehe hope it makes the film!
A post shared by Sunny Leone (@sunnyleone) on
മേക്ക് ഓവറിന്റെ ചിത്രങ്ങൾ ട്വിറ്ററിലൂടെ സണ്ണി പുറത്തുവിട്ടിരുന്നു. ''ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല, എന്നാൽ…എന്റെ ടീം അത് സാധ്യമാക്കി. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു. അതാണ് ഇതിലെ ഏറ്റവും രസകരമായ കാര്യം. അത് വിചിത്രമായിരിക്കുന്നു'' ഇതായിരുന്നു ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചത്. സൽമാൻ ഖാന്റെ സഹോദരനും നിർമാതാവുമായ അർബാസ് ഖാൻ ആണ് തേരേ ഇന്തസാറിലെ നായകൻ.
Me as a man and the team that made it happen! Crazy thing is I look just like my brother and dad. Freaky! pic.twitter.com/MGAQjDxlqz
— Sunny Leone (@SunnyLeone) November 12, 2017
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us