ബോളിവുഡ് സുന്ദരി സണ്ണി ലിയോണും അർബാസ് ഖാനും ഒരുമിച്ച പുതിയ ഹിന്ദി ചിത്രം ‘തേരാ ഇന്തസാർ’ റിലീസ് ചെയ്‌ത് ദിവസങ്ങൾക്കകം ഇന്റർനെറ്റിൽ. സിനിമ ബോക്‌സ് ഓഫീസിൽ തിരിച്ചടി നേരിടുകയാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇരുട്ടടിയായി വ്യാജപതിപ്പും ഇറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ ഉയർന്ന ക്വാളിറ്റിയിലുള്ള പതിപ്പാണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. ഇത് വൻ തോതിൽ ഡൗൺലോഡ് ചെയ്യപ്പെടുന്നുമുണ്ട്. വ്യാജനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

എന്നാൽ വ്യാജ സിനിമാ മാഫിയയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്ന് സിനിമാ മേഖലയിൽ വ്യാപക പ്രതിഷേധമുണ്ട്. അടുത്തിടെ റിലീസ് ചെയ്‌ത മിക്ക ബോളിവുഡ് സിനിമകളും ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

സണ്ണി ലിയോണ്‍ ആദ്യമായി ദക്ഷിണേന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ശക്തമായ മുഴുനീള കഥാപാത്രമായാണ് താരം അഭിനയിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ