/indian-express-malayalam/media/media_files/uploads/2022/09/Krishnam-Raju.jpg)
തെലുങ്ക് നടൻ കൃഷ്ണം രാജു അന്തരിച്ചു. തെന്നിന്ത്യൻ താരം പ്രഭാസിന്റെ അമ്മാവൻ കൂടിയാണ് കൃഷ്ണം രാജു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. ഭാര്യ ശ്യാമള ദേവി, മകൾ പ്രസീദി, പ്രകീർത്തി, പ്രദീപ്തി. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് സംസ്‌കാരം നടക്കും. റിബൽ സ്റ്റാർ എന്നറിയപ്പെടുന്ന കൃഷ്ണം രാജു ഏറ്റവും ഒടുവിൽ അഭിനയിച്ചത് പ്രഭാസിനൊപ്പം രാധേ ശ്യാമിൽ ആയിരുന്നു.
1940 ജനുവരി 20ന് പശ്ചിമ ഗോദാവരി ജില്ലയിലെ മൊഗൽത്തൂരിൽ ജനിച്ച അദ്ദേഹം 1966ൽ ചിലക ഗോറിങ്ക എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അവെകല്ല് എന്ന ചിത്രത്തിലെ പ്രതിനായക വേഷം ഏറെ അംഗീകാരം നേടി കൊണ്ടുത്തു. പിന്നീട് റെബൽ സ്റ്റാർ എന്ന രീതിയിൽ ശ്രദ്ധേയനായി. ഹന്തകുലു ദേവന്തകുലു, ഭക്ത കണ്ണപ്പ, തന്ദ്ര പാപ്പാരായുധു, ബോബിലി ബ്രാഹ്മണ, റങ്കൂൺ റൗഡി, ത്രിശൂലം, കടകത്തല രുദ്രയ്യ, മന വൂരി പാണ്ഡവുലു, ടു ടൗൺ റൗഡി, പൽനാട്ടി പൗരുഷം എന്നീ സിനിമകളിലും ആക്ഷൻ സ്റ്റാറായി തിളങ്ങി.
/indian-express-malayalam/media/media_files/uploads/2022/09/image-3.png)
/indian-express-malayalam/media/media_files/uploads/2022/09/image-4.png)
നിർമ്മാതാവെന്ന നിലയിലും ശ്രദ്ധ നേടിയ കൃഷ്ണം രാജുവാണ് ഗോപികൃഷ്ണ മൂവീസിന്റെ ബാനറിൽ ഭക്ത കണ്ണപ്പ, തന്ദ്ര പാപ്പാരായുഡു, ബില്ല തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചത്.
1991-ൽ രാഷ്ട്രീയ പ്രവേശനം നടത്തിയ കൃഷ്ണം രാജു 1999-ൽ നർസാപുരത്ത് നിന്ന് വിജയിച്ചു. കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.
Rest in peace our very own Krishnam raju garu … a legend a soul with the biggest heart ..U will live on in our hearts 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 pic.twitter.com/hjUs7kyk4d
— Anushka Shetty (@MsAnushkaShetty) September 11, 2022
നടി അനുഷ്ക അടക്കമുള്ളവർ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.