അതിപ്രശസ്തരായ മാതാപിതാക്കളുടെ പ്രശസ്തയായ മകൾ

അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് ഈ നടി തന്റെ കരിയർ ആരംഭിച്ചത്

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയമായ മുഖമാണ് നടി കല്യാണി പ്രിയദർശന്റേത്. അച്ഛൻ പ്രിയദർശന്റെയും അമ്മ ലിസ്സിയുടെയും സിനിമാപാരമ്പര്യം പിൻതുടർന്ന് അഭിനയരംഗത്ത് എത്തിയ കല്യാണി ഏതാനും വർഷങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ, കല്യാണിയുടെ കുട്ടിക്കാലചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

‘ക്രിഷ് 3’ എന്ന ചിത്രത്തിൽ സാബു സിറിലിന്റെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് കല്യാണി തന്റെ കരിയർ ആരംഭിക്കുന്നത്. ഇരു മുഗൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും കല്യണി പ്രവർത്തിച്ചു. പിന്നീടാണ് തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ കല്യാണി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

അച്ഛൻ പ്രിയദർശൻ സംവിധായകൻ ആവുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും ആദ്യം റിലീസ് ചെയ്ത ചിത്രം ‘വരനെ ആവശ്യമുണ്ട്’ ആയിരുന്നു. ചിത്രത്തിൽ ദുൽഖറിന്റെ നായികയായി എത്തി തകർപ്പൻ പ്രകടനമാണ് കല്യാണി കാഴ്ച വച്ചത്. ചിത്രലഹരി, രണരംഗം, ഹീറോ, പുത്തം പുതു കാലൈ എന്നിവയാണ് കല്യാണിയുടെ മറ്റുചിത്രങ്ങൾ.

മരക്കാർ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’, തമിഴ് ചിത്രം ‘മാനാട്’ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ. മരക്കാറിലും ഹൃദയത്തിലും പ്രണവ് മോഹൻലാലിന്റെ നായികയായാണ് കല്യാണി അഭിനയിക്കുന്നത്.

Read more: കളികൂട്ടുകാർ ഒറ്റ ഫ്രെയിമിൽ; വൈറലായി ‘ഹൃദയം’ ലൊക്കേഷൻ ചിത്രം

Web Title: Telugu malayalam tamil actress childhood photo

Next Story
ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക; നസ്രിയയുടെ ഫോട്ടോയ്ക്ക് ആരാധകരുടെ പ്രതികരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com