തെലുങ്ക് സിനിമാതാരങ്ങളായ പവിത്ര ലോകേഷും നരേഷും വിവാഹിതരാകുന്നു. യൂട്യൂബ് വീഡിയോയിലൂടെയാണ് തങ്ങളുടെ വിവാഹം ഉടനുണ്ടാകുമെന്ന് ഇരുവരും പ്രഖ്യാപിച്ചത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന താരങ്ങളെ വീഡിയോയിൽ കാണാം. നരേഷ് പവിത്രയ്ക്ക് സ്നേഹചുംബനം നൽകുന്നതും വീഡിയോയിൽ കാണാനാകും.
നരേഷിന്റെ നാലാം വിവാഹവും പവിത്രയുടെ രണ്ടാം വിവാഹവുമാണ്. ദീർഘനാളുകളായി പ്രണയത്തിലായ ഇരുവരും വിവാദങ്ങളിൽ നിറഞ്ഞിരുന്നു.
നരേഷിന്റെ മൂന്നാമത്തെ ഭാര്യ രമ്യ പവിത്രയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വർഷം നിറഞ്ഞത്. ഹോട്ടൽ മുറിയിലെത്തിയ പവിത്രയെയും നരേഷിനെയും ചെരുപ്പൂരി തല്ലാനൊരുങ്ങുന്ന വീഡിയോയാണ് വൈറലായത്.