പ്രശസ്ത സംവിധായകന്‍ കോടി രാമകൃഷ്ണ അന്തരിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ വിദഗ്ധ ചികിത്സ നല്‍കി വരവെയായിരുന്നു മരണം സംഭവിച്ചത്.

നേരത്തെ ഹാര്‍ട്ട് അറ്റാക്കുണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടിരുന്നു. സംവിധായകന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിനിമാ മേഖലയിലെ നിരവധി പേര്‍ രംഗത്തെത്തി. തെലുങ്കു സിനിമയില്‍ വിഎഫ്എക്‌സിന്റെ സാധ്യതകള്‍ കണ്ടെത്തിയ വ്യക്തിയെന്നാണ് അദ്ദേഹത്തെ കുറിച്ച് നടന്‍ സുധീര്‍ ബാബു പറഞ്ഞത്.

തെലുങ്കിന് പുറമെ കന്നഡ, തമിഴ്, മലയാളം, ഹിന്ദി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് രാമകൃഷ്ണ. 30 വര്‍ഷക്കാലം തെലുങ്കു സിനിമയുടെ ഭാഗമായിരുന്നു രാമകൃഷ്ണ. 1982 ല്‍ പുറത്തിങ്ങിയ ഇന്റ്‌ലോ രാമയ്യ വീദിലോ കൃഷ്ണയ്യ ആണ് സംവിധായകന്റെ കുപ്പായത്തിലെ ആദ്യ ചിത്രം. ചിരഞ്ജീവിയായിരുന്നു ചിത്രത്തിലെ നായകന്‍. 2016 ്ല്‍ പുറത്തിറങ്ങിയ നഗരഹാവു ആണ് അവസാന ചിത്രം.

അമ്മോരു, അരുന്ധതി, ഗുണ്ടാചാരി നമ്പര്‍ വണ്‍, മുഡ്ഡുല കൃഷണയ്യ, പെല്ലി പെല്ലി പണ്ടിരി, റിക്ഷാവോടു തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ