scorecardresearch

നൂറുകോടിയോളമാണ് ഈ നടന് ഇന്ന് പ്രതിഫലം; ആളെ മനസ്സിലായോ?

മലയാളികൾക്കും ഏറെയിഷ്ടമാണ് ഈ നടനെ

നൂറുകോടിയോളമാണ് ഈ നടന് ഇന്ന് പ്രതിഫലം; ആളെ മനസ്സിലായോ?

തെലുങ്ക് സൂപ്പര്‍ താരമാണെങ്കിലും കേരളത്തില്‍ അനവധി ഫാന്‍സ് അസോസിയേഷനുകളുള്ള മിടുക്കൻ. മലയാളി പ്രേക്ഷകര്‍ ആരാധിക്കുന്ന മറുനാടന്‍ നടന്മാരില്‍ മുന്‍പന്തിയിലുള്ള താരം. പറഞ്ഞുവരുന്നത് അല്ലു അർജുനെ കുറിച്ചാണ്. ആര്യ, ബണ്ണി, ഹാപ്പി എന്ന ചിത്രങ്ങളിലൂടെ കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ച അല്ലു അര്‍ജുന്റെ ചെറുപ്പക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

2003 ല്‍ പുറത്തിറങ്ങിയ ‘ ഗംഗോത്രി’ എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. സുകുമാര്‍ ബന്ദ്രേഡി സംവിധാനം ചെയ്ത ‘ ആര്യ’ യാണ് അല്ലു അര്‍ജുന്‍ എന്ന സൂപ്പര്‍ താരത്തിനു ജന്മം നല്‍കിയത്. പിന്നീട് ബണ്ണി, ആര്യ 2, സണ്‍ ഓഫ് സത്യമൂര്‍ത്തി, വേദം തുടങ്ങി അനവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിലിടം നേടാന്‍ അല്ലുവിനു കഴിഞ്ഞു.

തീയറ്ററുകള്‍ ആഘോഷമാക്കിയ ചിത്രം ‘പുഷ്പ’ യാണ് അല്ലുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. മലയാളി താരം ഫഹദാണ് ചിത്രത്തില്‍ വില്ലനായി അഭിനയിച്ചത്. ‘പുഷ്പ’ യുടെ രണ്ടാം പതിപ്പിനായുളള തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍.

കേരളത്തില്‍ ഏറെ ആരാധകരുളള അല്ലുവിന്റെ ഒരു മലയാള ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. അഭിനയത്തിനു മാത്രമല്ല അല്ലുവിന്റെ ഡാന്‍സിനും അനവധി ഫാന്‍സുണ്ട്‌.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Telugu actors throwback photo