Latest News
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
നിയമസഭാ കയ്യാങ്കളി കേസില്‍ സുപ്രീം കോടതി വിധി ഇന്ന്
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

രജനിയുടെ ‘കാല’യെത്തുന്നു; ടീസര്‍ റിലീസിങ് ഡേറ്റ് ധനുഷ് പുറത്തുവിട്ടു

കബാലിക്കു ശേഷം പാ രഞ്ജിത്തിനൊപ്പം രജനിയുടെ രണ്ടാമത്തെ ചിത്രമാണ് കാല

Rajanikanth, Kaala

തലൈവരുടെ ആരാധകര്‍ ആവേശത്തിലാണ്. ആക്ഷന്‍ രംഗങ്ങളിലെ സ്വതസിദ്ധമായ പ്രകടനങ്ങളിലൂടെ തമിഴ് മക്കളുടെ സ്റ്റൈല്‍മന്നനായി മാറിയ രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’യെക്കുറിച്ച് പ്രതീക്ഷകള്‍ ഏറെയാണവര്‍ക്ക്. ഒടുവില്‍ ആ പ്രതീക്ഷകളിലേക്കാണ് ചിത്രത്തിന്റെ ടീസര്‍ റിലീസിങ് ഡേറ്റ് എത്തിയിരിക്കുന്നത്. നടനും രജനിയുടെ മരുമകനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ധനുഷാണ് മാര്‍ച്ച് ഒന്നിന് ടീസര്‍ പുറത്തിറങ്ങുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.

”എല്ലാവരും കാത്തിരുന്ന വാര്‍ത്തയിതാ, കാലയുടെ ടീസര്‍ മാര്‍ച്ച് 1ന് പുറത്തിറങ്ങും. നമ്മുടെ ഒരേയൊരു സൂപ്പര്‍സ്റ്റാറിന്റെ സ്‌റ്റൈലും പ്രഭാവവും കാണാനായി കാത്തിരിക്കൂ,” ധനുഷ് ട്വിറ്ററില്‍കുറിച്ചു. ചിത്രത്തിന്റെ പോസ്റ്റും ധനുഷ് ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വണ്ടര്‍ലാ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കബാലിക്കു ശേഷം പാ രഞ്ജിത്തിനൊപ്പം രജനിയുടെ രണ്ടാമത്തെ ചിത്രമാണ് കാല. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, ഹുമ ഖുറേഷി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നിലവില്‍ രണ്ടു സിനിമകളുടെ തിരക്കിലാണ് രജനി. ശങ്കറിന്റെ 2.0യും രഞ്ജിത്തിന്റെ കാലയും. ജനുവരി 28ന് 2.0 തിയേറ്ററുകളില്‍ എത്തും എന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഏപ്രിലിലേക്കു മാറ്റി. എന്നാല്‍ വീണ്ടും റിലീസ് മാറ്റിവച്ചു. കാല ഏപ്രില്‍ 27ന് റിലീസ് ചെയ്യുന്നതുകൊണ്ടാണ് 2.0 വീണ്ടും റിലീസ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ കാര്‍ത്തിക് സുബ്ബുരാജിനൊപ്പമുള്ള അടുത്ത ചിത്രവും പ്രഖ്യാപിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Teaser of rajanikanth movie kaala to be out soon

Next Story
ഹണിമൂണ്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടി മാതുActrss Mathu
The moderation of comments is automated and not cleared manually by malayalam.indianexpress.com