അഭിഭാഷകന്റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണന്‍ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ പുറത്തിറങ്ങി. ദിലീപ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അജു വര്‍ഗീസും ബിന്ദു പണിക്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ടു കണ്‍ട്രീസിനു ശേഷം മമത ദിലീപിന്റെ നായികയാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തില്‍ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്നതും പാസഞ്ചറിനു ശേഷം ദിലീപ് അഭിഭാഷക വേഷത്തില്‍ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്.