കൊച്ചി: മലയാളത്തില്‍ പുതുമുഖങ്ങള്‍ സിനിമ ചെയ്യുകയെന്നാല്‍ ട്രെയിനിന് തലവെക്കുന്നതു പോലെയാണെന്ന് ടീം 5ന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ. ശ്രീശാന്തിനെ നായകനായ ചിത്രം ടീം 5 പുറത്തിറങ്ങിയിട്ട് രണ്ടു ദിവസമായെന്നും എന്നാല്‍ ഇതുവരെ പോസ്റ്റര്‍ ഒട്ടിക്കാനോ മാര്‍ക്കറ്റിംഗ് ചെയ്യാനോ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇനിയിപ്പോള്‍ ശ്രീശാന്ത് ബിജെപിക്കാരന്‍ ആയതുകൊണ്ടാണോ ഇങ്ങനെയൊരു വിവേചനം എന്നറിയില്ല. പോസ്റ്ററൊട്ടിക്കുന്നവന്‍ ഇനിവല്ല കോണ്‍ഗ്രസുകാരനോ ഇടതുപക്ഷക്കാരനോ ആയെന്നും വരാം. വിളിച്ചു പറഞ്ഞിട്ടു പോലും ഇതുവരെ പോസ്റ്റര്‍ ഒട്ടിക്കുന്നില്ല. കൈയ്യില്‍ നിന്നും കാശുമുടക്കി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മാത്രമേയുള്ളൂ.’ എറണാകുളം ജില്ലയില്‍ ഒരിടത്തും തന്റെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സിനിമയെ തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണോയെന്നും ഇതിനു പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. തങ്ങള്‍ക്ക് പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ അധികാരമില്ലെന്നും അങ്ങനെ ചെയ്താല്‍ വിലക്കേര്‍പ്പെടുത്തുന്ന സ്ഥിതിയാണെന്നും നിര്‍മ്മാതാവ് ചൂണ്ടിക്കാട്ടി. ‘പൈസ പൈസ’ എന്ന തന്റെ കഴിഞ്ഞ ചിത്രത്തിന്റെ അവസ്ഥയും ഇതായിരുന്നുവെന്നും അദ്ദേരാജ് സക്കറിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ