പ്രശസ്ത തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു. 52 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാൻക്രിയാറ്റൈറ്റിസ് രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയ്ക്ക് വൈക്കത്ത് നടക്കും.
രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ തകിൽ വാദ്യവിദഗ്ധനായ കരുണാമൂർത്തി വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ്. വൈക്കം ക്ഷേത്ര കലാപീഠത്തിൽ അധ്യാപകനായിരുന്നു.
കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്. ഭാര്യ:ശ്രീലത മൂർത്തി. മക്കൾ: ആതിര മൂർത്തി, ആനന്ദ് മൂർത്തി. മരുമകൻ: മനു ശങ്കർ.