#MeTooIndia: ന്യൂഡൽഹി: രാഖി സാവന്തിനെതിരെ പത്ത് കോടി രൂപയുടെ അപകീർത്തി കേസുമായി തനുശ്രീ ദത്ത. 2008ൽ ‘ഹോൺ ഓകെ പ്ലീസ്’ എന്ന സിനിമയുടെ ചിത്രികരണത്തിനിടയിൽ തനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സാവന്ത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താരം ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ പ്രമുഖ നടൻ നാന പടേക്കറിനെതിരെ തനുശ്രീ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായാണ് തനുശ്രീ നാന പടേക്കറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ‘ഹോൺ ഓകെ പ്ലീസിന്റെ’ ചിത്രികരണത്തിനിടയിൽ നാന പടേക്കർ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം.

ഈ സംഭവത്തിൽ കൊറിയോഗ്രഫർ ഗണേശ് ആചാര്യയെയും മറ്റ് അണിയറ പ്രവർത്തകരെയും കുറ്റപ്പെടുത്തിയിരുന്നു. ഇതിനെ എതിർത്തപ്പോൾ പടേക്കർ ഗുണ്ടകളെ അയച്ച് തന്റെ കാർ അടിച്ച് തകർത്തെന്നും തനുശ്രീ ആരോപിച്ചിരുന്നു. സിനിമയിലെ ഒരു ഗാനരംഗത്തിൽ തനുശ്രീ ദത്തക്ക് പകരകാരിയായി പിന്നീട് രാഖി സാവന്ത് എത്തുകയായിരുന്നു.

Read More: നാനാ പടേക്കറിനെതിരായ തനുശ്രീ ദത്തയുടെ ആരോപണം പബ്ലിസിറ്റി സ്റ്റണ്ട്: രാഖി സാവന്ത്

മീ ടൂ ആരോപണവുമായി തനുശ്രീ രംഗത്തെത്തിയത് പിന്നാലെയാണ് താരം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന വാദവുമായി രാഖി എത്തിയത്. നാല് മണിക്കൂറോളം തനുശ്രീ സെറ്റിൽ അബോധവസ്ഥയിലായിരുന്നെന്നും രാഖി പ്രസ്താവിച്ചു. ഇതിനെതിരെയാണ് തനുശ്രീ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook