‘അനാഥയാക്കപ്പെട്ടത് പോലെ തോന്നുന്നു’ എന്ന് ഖുഷ്ബു; കലൈഞ്ജറുടെ വിയോഗത്തില്‍ വിതുമ്പി സിനിമാലോകം

തമിഴ്നാട് ജനതയുടെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെട്ട പേരായിരിക്കും കരുണാനിധിയെന്ന് നടി ഖുഷ്ബു

ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തമിഴ് സിനിമാ ലോകം. കരുണാനിധി തന്റെ മുത്തച്ഛന്റെ അടുത്ത സുഹൃത്തും കുടുംബാംഗവും ആയിരുന്നെന്ന് തമിഴ് നടന്‍ പ്രഭുവിന്റെ മകന്‍ വിക്രം പറഞ്ഞു. മുത്തച്ഛനായ ശിവാജി ഗണേഷന്‌ സിനിമയില്‍ എത്തുന്നതിനും മുമ്പേ കുടുംബാംഗത്തെ പോലെ അദ്ദേഹം കൂടെ ഉണ്ടായിരുന്നതായി വിക്രം പറഞ്ഞു.

തമിഴ്നാട്ടിലെ അവസാനത്തെ ശക്തിശാലി വീണതായി നടന്‍ സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു. അതുല്യനായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കി. തങ്ങളുടെ മനോഹരമായ ഭാഷ തമിഴ് അദ്ദേഹത്തെ മിസ് ചെയ്യുമെന്നും സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.

രാജ്യം കണ്ട എക്കാലത്തേയും മികച്ച നേതാവാണ് വിട പറഞ്ഞതെന്ന് നടി ഹന്‍സിക പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുളള ശക്തി തമിഴ് മക്കള്‍ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും ദൈവം നല്‍കട്ടേയെന്ന് ഹന്‍സിക ആശംസിച്ചു.

കരുണാനിധിയുടെ നിര്യാണത്തില്‍ കലാലോകം മുഴുവനും തേങ്ങുകയാണെന്ന് ഗായിക ചിന്‍മയി ശ്രീപദ പറഞ്ഞു.

തമിഴ്നാട് ജനതയുടെ ഹൃദയത്തില്‍ കൊത്തിവയ്ക്കപ്പെട്ട പേരായിരിക്കും കരുണാനിധിയെന്ന് നടി ഖുഷ്ബു സുന്ദര്‍ പറഞ്ഞു. അവസാനശ്വാസം വരെ സ്വന്തം ജനതയെ സേവിച്ച പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് ഖുഷ്ബു കൂട്ടിച്ചേര്‍ത്തു. താന്‍ അനാഥയായി പോയത് പോലെ തോന്നുന്നെന്നും ഖുഷ്ബു ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ മികച്ച നേതാക്കളില്‍ ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tamli cinema world mourns at kalaingar karunanidhis demise

Next Story
‘രാജകുമാരി’ മുതല്‍ ‘പൊന്നാര്‍ ശങ്കര്‍’ വരെ: തമിഴ് കത്തിക്കയറിയ സിനിമകള്‍M Karunanidhi Tamil Dialogues Films Screenplays Songs Parashakthi
The moderation of comments is automated and not cleared manually by malayalam.indianexpress.com