വിജയ് നായകനാകുന്ന തമിഴ് ചിത്രം സർക്കാരിന്റെ എച്ച് ഡി പതിപ്പ് ചോർന്നതായി റിപ്പോർട്ട്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൻസിൽ ഇത് സംബന്ധിച്ച് സിനിമയുടെ വിതരണക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇന്നലെയാണ് ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് വരുന്നു എന്ന് തമിഴ് റോക്കെഴ്സിന്റെ ട്വിറ്റർ ഹാൻഡിലിൽ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ സമാനമായ മറ്റൊരു ട്വിറ്റും പ്രത്യക്ഷപ്പെട്ടു.
#Sarkar HD Print Coming From Today.
#Vijay #Thalapathy #SarkarDeepavali#HappySarkarDiwali #tamilrockers #TR
#Diwali— Tamil Rockers (@TamilRockersMV) November 6, 2018
എന്നാൽ ഒരു തരത്തിലും തിയറ്ററുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ ഷോ ചിത്രികരിക്കാൻ അനുവധിക്കില്ല എന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൻസിലിന്റെ നിലപാട്. ഈ ദൗത്യത്തില്‍ തമിഴ് റോക്കേര്‍സിനെ വിജയിക്കാന്‍ അനുവധിക്കരുതെന്നും തിയേറ്ററുകളില്‍ മൊബൈല്‍ ഫോണ്‍, ക്യാമറ ഇന്നിവ കടത്താതിരിക്കാന്‍ വേണ്ട നടപടികള്‍ ഉടമകള്‍ സ്വീകരിക്കണമെന്നും പ്രൊഡ്യൂസേര്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇളയദളപതി വിജയിയുടെ ദീപാവലി റിലീസാണ് സർക്കാർ.
തമിഴകത്ത് ‘സര്‍ക്കാര്‍’ ദീപാവലി
‘തുപ്പാക്കി’, ‘കത്തി’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന് എ ആര് മുരുഗദാസും ഇളയദളപതി വിജയും ഒന്നിക്കുന്ന ചിത്രമാണ് ‘സര്‍ക്കാര്‍’. മുഖ്യമന്ത്രിയുടെ മരണം ഉള്‍പ്പടെയുള്ള സമകാലിക തമിഴ് രാഷ്ട്രീയത്തിലെ സംഭവങ്ങള്‍ പ്രതിപാദിക്കുന്ന ‘സര്‍ക്കാര്‍’ പൊളിറ്റികല്‍ ത്രില്ലെര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്.
എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ റിലീസ് ചെയ്ത സമയം മുതല്‍ തന്നെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സണ്‍ പിക്ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്, യോഗി ബാബു, രാധാ രവി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദീപാവലി റിലീസ് ആയി ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ലോകമെമ്പാടുമുള്ള 80 രാജ്യങ്ങളിലെ 3,000 സ്ക്രീനുകളിലേക്ക് എത്തുന്നു. ദക്ഷിണാഫ്രിക്ക, പോളണ്ട്, ഉക്രൈന് എന്നീ രാജ്യങ്ങളിലും റിലീസ് ചെയ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook