Venky Mama full movie leaked online by Tamilrockers: യുവതാരം നാഗ ചൈതന്യയും വെങ്കടേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വെങ്കി മാമ’യേയും വെറുതെ വിടാതെ തമിഴ് റോക്കേഴ്സ്. റിലീസിന്റെ അന്നു തന്നെ ചിത്രം ചോർത്തി പൈറസി സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് തമിഴ് റോക്കേഴ്സ്. തമിഴ് റോക്കേഴ്സിന്റെ നീക്കം ചിത്രത്തെ ഏതു തരത്തിൽ ബാധിക്കുമെന്ന് കാത്തിരുന്നു കാണേണ്ടി വരും.

നാഗചൈതന്യയും അമ്മാവൻ വെങ്കിടേഷും അമ്മാവനും മരുമകനുമായി സ്ക്രീനിലുമെത്തുന്ന ചിത്രം ഡിസംബർ 13 നാണ് തിയേറ്ററുകളിലെത്തിയത്. കെ എസ് രവിന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്.

Read more: Enai Noki Paayum Thota on Tamilrockers: ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ തമിഴ് റോക്കേഴ്സിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook