Dulquer Salmaan Sonam Kapoor Starrer ‘The Zoya Factor’  full movie leaked on TamilRockers: ദുല്‍ഖര്‍ സല്‍മാന്‍, സോനം കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  ‘ദി സോയാ ഫാക്ടര്‍’ എന്ന ചിത്രം തമിഴ്റോക്കേര്‍സ് ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍.  ഏറ്റവും പുതിയ ഇന്ത്യന്‍ സിനിമകളുടെ വ്യാജ കോപ്പികള്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു പൈറെറ്റഡ്‌ വീഡിയോ വെബ്‌സൈറ്റ് ആണ് തമിള്‍റോക്കേര്‍സ്.  ഇവരെ പൂട്ടാന്‍ സിനിമാ പ്രവര്‍ത്തകര്‍ ഏറെ നാളുകളായി ശ്രമിക്കുന്നുണ്ട് എങ്കിലും വിവിധ ഡൊമൈന്‍ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ സൈറ്റിനെ പൂര്‍ണ്ണമായും തടയാന്‍ ഇത് വരെ സാധിച്ചിട്ടില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുൽഖർ ‘ദ സോയ ഫാക്ടറി’ൽ അഭിനയിക്കുന്നത്. ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ ഫാക്ടർ’. പ്രണയം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് ആണ്.

അനുജ ചൗഹാന്‍ എഴുതിയ ‘ദ സോയ ഫാക്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് ലഭിച്ച ദിവസം ജനിച്ച പെണ്‍കുട്ടി, പ്രത്യേക ക്ഷണപ്രകാരം ഒരു ദിവസം ഇന്ത്യന്‍ ടീമിനൊപ്പമെത്തുന്നതും പിന്നീട് അവള്‍ ടീമിന്റെ ഭാഗ്യമായി കണക്കാക്കപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

സോയ ഫാക്ടർ എന്നതിനെക്കാൾ ഡിക്യൂ ഫാക്ടർ എന്ന് വിളിക്കുന്നതാണ് ഉചിതം എന്നാണ് ഇന്ത്യൻ എക്‌സ്‌പ്രസ് സിനിമാ റിവ്യൂവിൽ ശുഭ്രാ ഗുപ്ത പറയുന്നത്. അക്ഷരാർത്ഥത്തിൽ ദുൽഖർ സൽമാൻ തിളങ്ങിയ ചിത്രമാണ് സോയ ഫാക്ടർ എന്നും ചിത്രത്തെ മുന്നോട്ട് നയിക്കുന്നത് ദുൽഖർ അവതരിപ്പിക്കുന്ന നിഖിൽ എന്ന കഥാപാത്രമാണെന്നും ശുഭ്ര ഗുപ്ത പറയുന്നു. സോനം കപൂർ ആണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read The Zoya Factor Movie review: Dulquer Salmaan hits it out of the park

Buzz Patrol, BuzzPatrol online leak, Piracy, dulquer salmaan, the zoya factor, the zoya factor download, the zoya factor full movie download, the zoya factor tamilrockers, South Indian Movies, SouthIndianMovies, TamilRockers, The Zoya Factor Review, The Zoya Factor rating, The Zoya Factor leaked, The Zoya Factor online, ദി സോയാ ഫാക്ടര്‍, ദി സോയാ ഫാക്ടര്‍ തമിള്‍റോക്കേര്‍സ്, The Zoya Factor movie leak, tamilrockers, tamilrockers 2019, tamilrockers website, tamilrockers.com

കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ സൂര്യ ചിത്രം ‘കാപ്പാന്‍’ തമിള്‍റോക്കേര്‍സ് ചോര്‍ത്തിയിരുന്നു. വെള്ളിയാഴ്ചയാണ് കാപ്പാൻ തിയേറ്ററുകളിൽ എത്തിയത്. കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സൂര്യ എന്നിവർക്ക് പുറമെ ആര്യ, സയേഷ എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.

‘കാപ്പാന്’ മാത്രമല്ല ഈ ദുര്‍വിധി ഉണ്ടായത്. അടുത്തിടെ ഇറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും (പ്രഭാസ് നായകനായ സാഹോ, അജിത്‌ നായകനായ ‘നേര്‍കൊണ്ട പാര്‍വൈ’, വിദ്യാ ബാലന്‍ – അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘മിഷന്‍ മംഗള്‍’ എന്നിവ ഉള്‍പ്പടെ) തമിഴ്റോക്കേഴ്സിന്റെ എന്ന പൈറേറ്റഡ്‌ വെബ്സൈറ്റ് ചോര്‍ത്തിയിരുന്നു. തമിഴ്റോക്കേഴ്സിന്റെ തേര്‍വാഴ്ചയ്ക്കെതിരെ നടപടി എടുക്കാനായി സിനിമാ നിര്‍മ്മാതാക്കും മറ്റു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ദില്ലി ഹൈകോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.

Read Here: Kaappaan full movie leaked on Tamilrockers: കാപ്പാത്താൻ ആളില്ല; കാപ്പാൻ തമിഴ് റോക്കേഴ്‌സിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook