സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്

Tamilrockers Piracy Website for Full Movie Download: തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്

Tamilrockers Piracy Website for Full Movie Download Online

Tamilrockers Website: തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന തമിഴ് റോക്കേഴ്സ് ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപനമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.

തമിഴ് റോക്കേഴ്സ്

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

പുതിയ സിനിമ പുറത്തിറങ്ങി ഏതാനും ദിവസങ്ങൾക്കകം തമിഴ് റോക്കേഴ്സിൽ ലഭ്യമാകും. ബോളിവുഡ് സിനിമകളായ ബഡായ് ഹോ, നമസ്തേ ഇംഗ്ലണ്ട്, ഹോളിവുഡ് സിനിമകളായ ഫസ്റ്റ് മാൻ, വെനം, മലയാളം സിനിമ കായംകുളം കൊച്ചുണ്ണി, തമിഴ് സിനിമ സണ്ടക്കോഴി 2, അരവിന്ദ സമേത, യുടേൺ എന്നിങ്ങനെ പോകുന്നു തമിഴ് റോക്കേഴ്സിൽ എത്തിയ പുതിയ സിനിമകളുടെ പട്ടിക.

സിനിമകൾ മാത്രമല്ല തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിന് വിധേയമാകുന്നത്. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്ട്വാണിയുടെ നെറ്റ്ഫ്ലിക്സിൽ ഇറക്കിയ സേക്രഡ് ഗെയിംസ്, നെറ്റ്ഫ്ലിക്സിലെ തന്നെ ദി ഹോണ്ടിങ് ഓഫ് ഹിൽ ഹൗസ് എന്നിവയും തമിഴ് റോക്കേഴ്സിൽ എത്തി.

 

തമിഴ് റോക്കേഴ്സ് വാർത്തകളിൽ നിറഞ്ഞത്

അടുത്തിടെ കമൽഹാസന്റെ വിശ്വരൂപം 2, ധനുഷിന്റെ വട ചെന്നൈ, രജനീകാന്തിന്റെ കാലാ എന്നീ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സിൽ എത്തിയിരുന്നു. എന്നാൽ ഈ സിനിമകളിൽ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യില്ലെന്ന് താരങ്ങളുടെ ആരാധകർ പ്രഖ്യാപിച്ചിരുന്നു.

തമിഴ് റോക്കേഴ്സിനെതിരെ സ്വീകരിച്ച നടപടികൾ

തമിഴ് റോക്കേഴ്സിന്റെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പ്രോക്സി സെർവറുകൾ എളുപ്പത്തിൽ ലഭ്യമാക്കി സൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ (ടിഎഫ്പിസി) ആന്റി പൈറസി സെൽ ഓരോ തവണ സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഡൊമെയ്നുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി തമിഴ് റോക്കേഴ്സ് വെല്ലുവിളിച്ചു. വട ചൈന്നെയും സണ്ടക്കോഴി 2 വും ലീക്ക് ചെയ്തതോടെയാണ് ടിഎഫ്പിസി തമിഴ് റോക്കേഴ്സിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയത്. ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത ഡൊമെയ്ൻ പേരുകൾ ഒക്ടോബർ 20 ന് ടിഎഫ്പിസി ഷെയർ ചെയ്തു. ഇതോടെ സിനിമകൾ ഷെയർ ചെയ്യുന്ന തമിഴ് റോക്കേഴ്സിന്റെ വ്യാജ അക്കൗണ്ടുകൾ ട്വിറ്റർ ട്രാക്ക് ചെയ്തു തുടങ്ങി. പക്ഷേ ഇതൊരു താൽക്കാലിക ആശ്വാസം മാത്രമായിരുന്നു. അധികം വൈകാതെ തമിഴ് റോക്കേഴ്സ് മടങ്ങിയെത്തി.

തിയേറ്ററുകൾ പൈറസിക്ക് കൂട്ടുനിൽക്കുന്നുണ്ടോ?

ദി ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സൗത്ത് ഇന്ത്യയിലെ നിരവധി തിയേറ്ററുകൾ പൈറസിയെ സഹായിക്കുന്നുണ്ട്. ടിഎഫ്പിസി തന്നെ ഒൻപതു തിയേറ്ററുകളുടെ പേരു വിവരം പുറത്തുവിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പലതും തമിഴ്നാട്ടിലെ തിയേറ്ററുകളാണ്, മറ്റു ചിലത് അയൽ സംസ്ഥാനങ്ങളിലുളളതും. സൗത്ത് ഇന്ത്യയിലെ പ്രധാന ഡിജിറ്റൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ക്യൂബ് സിനിമ ടെക്‌നോളജീസിനോട് ഈ തിയേറ്ററുകൾക്ക് പ്രൊജക്ടേഴ്സ് പോലുളള ഉപകരണങ്ങൾ നൽകരുതെന്ന് ടിഎഫ്പിസി ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ ഈ തിയേറ്ററുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യരുതെന്നും തങ്ങളുടെ അംഗങ്ങൾക്ക് നിർദ്ദേശം നൽകി.

തമിഴ് റോക്കേഴ്സിന്റെ മടങ്ങി വരവ്

ഏതു വിധേന പൂട്ടിക്കെട്ടാൻ ശ്രമിച്ചാലും പുതിയ ഡൊമെയ്ൻ പേരിൽ തമിഴ് റോക്കേഴ്സ് വീണ്ടും എത്തുന്നുണ്ട്. http://tamilrockers.hn ൽനിന്നും http://tamilrockers.by ആയാണ് ഒരു തവണ മടങ്ങിയെത്തിയത്. ഇത്തരം വ്യാജസൈറ്റുകൾ പൂട്ടുന്നതിൽ അധികൃതർ എപ്പോഴും പരാജയപ്പെടുകയാണ്. അതിനാൽ തന്നെ തമിഴ്, തെലുങ്ക്, മലയാളം, ബോളിവുഡ്, ഹോളിവുഡ് സിനിമകളെയാണ് വ്യാജ വൈബ്സൈറ്റുകൾ നോട്ടമിട്ടിരിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tamilrockers piracy website leaked films download

Next Story
മുംബൈ ചലച്ചിത്രമേളയുടെ ജൂറിയില്‍ പാര്‍വ്വതിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com