Latest News

Rajinikanth starrer Petta leaked online by Tamilrockers: വലയിൽ വീണു ‘തലൈവരും’: ‘പേട്ട’യും തമിഴ് റോക്കേഴ്സിന്റെ പിടിയിൽ

‘2.0’ നു പിറകെ ‘പേട്ട’യും ചോർത്തി തമിഴ് റോക്കേഴ്‌സ്; ‘തലൈവർ’ ചിത്രങ്ങൾക്കും രക്ഷയില്ല

tamilrockers, tamilrockers 2019, tamilrockers movies download, petta download, petta movie download, petta full movie download, petta full movie download online, petta movie online download, petta full movie download online, petta tamilrokcers, petta download tamilrockers, petta tamilrockers download, തമിഴ് റോക്കേഴ്സ് സൈറ്റ്, തമിഴ് റോക്കേഴ്സ്, തമിഴ് റോക്കേഴ്സ് സൈറ്റ് സിനിമ, തമിഴ് റോക്കേഴ്സ് സൈറ്റ് ഡൗൺലോഡ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Rajinikanth starrer Petta leaked online by Tamilrockers: സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ‘പേട്ട’യ്ക്കും രക്ഷയില്ല. ‘പേട്ട’ ചോർത്തി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തിരിക്കുകയാണ് പൈറസി വെബ്‌സൈറ്റായ തമിഴ്റോക്കേഴ്‌സ്. ഏറെ നാളുകൾക്ക് ശേഷം 80കളിലെയും 90കളിലെയും രജനീകാന്തിനെ ഓർമ്മിപ്പിക്കുന്ന കഥാപാത്രവുമായി ഇന്ന് രാവിലെയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘പേട്ട’ റിലീസിനെത്തിയത്. മണിക്കൂറുകൾക്ക് അകത്തു തന്നെ തമിഴ് റോക്കേഴ്സ് ചിത്രം ചോർത്തുകയായിരുന്നു.

പൈറസി വീഡിയോകൾക്കും വെബ്‌സൈറ്റുകൾക്കുമെതിരെ നിർമ്മാതാക്കളും ആർട്ടിസ്റ്റുകളും നൽകിയ ഹർജിയ്ക്കു പുറമെ പൈറസി സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും തമിഴ് റോക്കേഴ്സിന്റെ തളയ്ക്കാൻ സാധിക്കുന്നില്ല എന്നത് തമിഴ് സിനിമാ ഇൻഡസ്ട്രിയ്ക്ക് തലവേദനയാവുകയാണ്.

രജനീ ഫാൻ കൂടിയായ കാർത്തിക് സുബ്ബരാജിനൊപ്പം ആദ്യമായി തലൈവർ കൈകോർക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുള്ള സിനിമയാണ് ‘പേട്ട’. “ഞാനൊരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. രജനി സാർ കാരണമാണ് ഞാൻ സിനിമകളെ പ്രണയിച്ചു തുടങ്ങിയത്. ഒരുപാട് അകലെയായിരിക്കുമ്പോഴും ഏറെ പോസിറ്റീവിറ്റി നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ‘പിസ’ കഴിഞ്ഞ് ഒരിക്കൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും എനിക്കൊരു കോൾ വന്നു. എന്റെ സുഹൃത്തുക്കൾ കളിയാക്കാൻ വിളിക്കുകയാണെന്നാണ് ഞാൻ കരുതിയത്, അദ്ദേഹത്തിന്റെ ശബ്ദം മറുതലയ്ക്കൽ കേൾക്കും വരെ,” ‘പേട്ട’യുടെ ഓഡിയോ ലോഞ്ചിന് ഇടയിൽ താനൊരു രജനീ​ ഫാനാണെന്ന് വെളിപ്പെടുത്തി കൊണ്ടു കാർത്തിക് സുബ്ബരാജ് പറഞ്ഞ വാക്കുകൾ ഇതായിരുന്നു.

സിനിമാ പ്രേമികൾ ഏറെ സ്നേഹിക്കുന്ന ആ പഴയ രജനീകാന്തിനെ തിരിച്ചു നൽകുന്ന ചിത്രമാണ് ‘പേട്ട’​എന്നാണ് ചിത്രത്തിനു ലഭിക്കുന്ന പ്രതികരണങ്ങൾ. അതിനിടയിൽ തമിഴ് റോക്കേഴ്സിന്റെ പൈറസി വെബ്സൈറ്റുകളിൽ ‘പേട്ട’യുടെ കോപ്പി പ്രത്യക്ഷപ്പെട്ടതിനെ നിർഭാഗ്യകരമായാണ് തമിഴകം നോക്കി കാണുന്നത്.

Read more: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തമിഴ് റോക്കേഴ്സിന്റെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പ്രോക്സി സെർവറുകൾ എളുപ്പത്തിൽ ലഭ്യമാക്കി സൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ (ടിഎഫ്പിസി) ആന്റി പൈറസി സെൽ ഓരോ തവണ സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഡൊമെയ്നുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി തമിഴ് റോക്കേഴ്സ് വെല്ലുവിളി ഉയർത്തുകയാണ്.

Read in English Logo Indian Express

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tamilrockers petta rajinikanth leaked online

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com