Tamilrockers leak Darbar Full Movie HD Online for free download: ഇന്ന് റിലീസ് ചെയ്ത സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ പൈറസിയ്ക്ക് ഇരയായി. തമിഴ്റോക്കേര്‍സ് (Tamilrockers) എന്ന പൈറസി വെബ്സൈറ്റ് ആണ് ചിത്രം ഓണ്‍ലൈന്‍ ആയി ലീക്ക് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ഹൈ ഡിഫനിഷന്‍ പ്രിന്റുകള്‍ തമിഴ്റോക്കേര്‍സ് വെബ്സൈറ്റുകളിലും ടെലിഗ്രാം പോലെയുള്ള അപ്പുകളിലും അപ്ലോഡ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രജനികാന്തിന്റെ മുന്‍ചിത്രങ്ങളായ ‘കാല’, ‘2.0’, ‘പേട്ട’ തുടങ്ങിയ രജനി ചിത്രങ്ങൾ റിലീസിന്റെ ആദ്യദിവസം തന്നെ തമിഴ് റോക്കേഴ്സിന്റെ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ അതീവ ജാഗ്രതയിലായിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ‘ദർബാർ’ തൊട്ട് കളിവേണ്ടെന്ന് തമിഴ് റോക്കേഴ്സിനെ വെല്ലുവിളിച്ച് രജനി ആരാധകരും രംഗത്തു വന്നിരുന്നു. തമിഴ് റോക്കേഴ്സ് ഇത്തവണ ചിത്രം റാഞ്ചിയാലും സിനിമ തിയേറ്ററുകളിൽ തന്നെപോയി അഞ്ചും പത്തും തവണ കണ്ട് ചിത്രത്തെ പിന്തുണയ്ക്കാൻ ആണ് തങ്ങളുടെ നീക്കമെന്നു ആരാധകര്‍ വെളിപ്പെടുത്തി.
തമിഴകത്തെ പൊങ്കല്‍ ആഘോഷമാക്കാന്‍ ‘തലൈവര്‍’ രജനികാന്ത് ചിത്രം ‘ദര്‍ബാര്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തി. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ആദ്യദിനം വേൾഡ് വൈഡായി 7000 സ്ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. രജനികാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് ‘ദര്‍ബാറിന്’.
രജനികാന്തും ഹിറ്റ് മേക്കര്‍ എ.ആര് മുരുഗദോസും ഇതാദ്യമായാണ് കൈകോര്‍ക്കുന്നത്. ‘പേട്ട’ എന്ന ചിത്രത്തിന്റെ മെഗാ വിജയത്തിനു ശേഷം അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കുന്ന രജനി ചിത്രം എന്ന പ്രത്യേകതയും ‘ദർബാറി’നുണ്ട്. നയന്‍താരയാണ് നായിക. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം’ദര്‍ബാറില്‍’ വീണ്ടും എത്തുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫര്‍. ദളപതി’യ്ക്ക് ശേഷം നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് രജനീകാന്ത് ചിത്രത്തിന് സന്തോഷ് ശിവന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
Read Here: Darbar movie review and release LIVE UPDATES: All eyes on Rajinikanth