Aadai full movie leaked for free download in TamilRockers: അമല പോൾ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘ആടൈ’ ചോർന്നു. തമിഴ്റോക്കേഴ്സിന്റെ സൈറ്റുകളിലാണ് ‘ആടൈ’ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അമല പോളിന്റെ കരിയറിൽ തന്നെ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ആടൈ’. ചിത്രത്തിൽ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. ജൂലൈ 19 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്

ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകൻ രത്ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവുമാണ് ‘ആടൈ’ ചർച്ച ചെയ്യുന്നത്. വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങൾ. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. ഏറെ നഗ്നതാപ്രദർശനമുള്ള ചിത്രത്തിന് എ സർട്ടിഫിക്കറ്റ്​ ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തമിഴ് റോക്കേഴ്സ് അടക്കം 2,000 വ്യാജ വെബ്സൈറ്റുകൾക്കെതിരെ നടപടി എടുത്തിരുന്നു. എന്നാൽ പുതിയ ഡൊമെയ്നുകളിലെത്തി തമിഴ് റോക്കഴ്സ് പുതിയ സിനിമകൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് തുടരുകയാണ്.

വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

Read more: 2.0 Movie in Tamilrockers: തമിഴ് റോക്കേഴ്സിനെ ആരു തളയ്ക്കും; പരിമിതികളിൽ കുടുങ്ങി സൈബർ വിദഗ്ധർ

തമിഴ് റോക്കേഴ്സിന്റെ യുആർഎൽ സർക്കാർ ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പ്രോക്സി സെർവറുകൾ എളുപ്പത്തിൽ ലഭ്യമാക്കി സൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ (ടിഎഫ്പിസി) ആന്റി പൈറസി സെൽ ഓരോ തവണ സൈറ്റ് ബ്ലോക്ക് ചെയ്യുമ്പോഴും പുതിയ ഡൊമെയ്നുകൾ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങി തമിഴ് റോക്കേഴ്സ് വെല്ലുവിളിക്കുകയാണ്.

Read in Tamil

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook