ചെന്നൈ: നടൻ വിശാലി​നെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നു തമിഴ്നാട് ഫിലിം പ്രൊഡ്യുസേഴ്സ് കൗൺസിൽ വാർഷിക ജനറൽ ബോഡിയോഗത്തിൽ ​കയ്യാങ്കളി. പോർവിളിയുമായി ഇരു വിഭാഗങ്ങളും ഉറച്ചുനിന്നതോടെ യോഗം പാതിയിൽ ഉപേക്ഷിച്ചു.

യോഗം തുടങ്ങിയപ്പോള്‍ തന്നെ ഒരു വിഭാഗം നിര്‍മാതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൗണ്‍സിലിന്‍റെ കണക്കുകള്‍ പരിശോധിച്ചിട്ട് മാസങ്ങളായെന്നും ജനറല്‍ ബോഡിയില്‍ കണക്കവതരിപ്പക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു. പ്രതിഷേധം. എന്നാല്‍, അനാവശ്യവിവാദങ്ങളുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്‍റും നടനുമായ വിശാല്‍ പറഞ്ഞു

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വിശാല്‍ പരാജയപ്പെട്ടെന്നും പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നും നിര്‍മാതാക്കളായ ചേരനും, ടി.രാജേന്ദറും ആവശ്യപ്പെട്ടു. വിശാല്‍ തെറ്റു ചെയ്തില്ലെന്നാണ് മറുപക്ഷത്തിന്‍റെ വാദം. ആര്‍.കെ നഗറില്‍ വിശാല്‍ മത്സരിക്കുന്നതിനെതിരെ ചേരന്‍ രംഗത്തുവന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook