ചെ​ന്നൈ: വർഷങ്ങൾക്ക് ശേഷം തമിഴ്നാട് സർക്കാർ ചലച്ചിത്ര പുുരസ്കാരം വിരണം ചെയ്തപ്പോൾ മലയാളി താരങ്ങൾക്കും നിരവധി അവാർഡുകൾ. നീ​ണ്ട എ​ട്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷമാണ് ആ​റു വ​ർ​ഷ​ത്തെ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ തമിഴ്നാട് പ്രഖ്യാപിച്ചത്. 2009 മു​ത​ൽ 2014 വ​രെ​യു​ള്ള ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ലു വ​ർ​ഷ​വും മി​ക​ച്ച ന​ടി​മാ​രാ​യി​രി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ളാ​ണെ​ന്ന​താ​ണ് മ​ല​യാ​ള​ത്തി​ന് അ​ഭി​മാ​ന​ത്തി​നു വ​ക​ന​ൽ​കു​ന്ന​ത്. അ​മ​ലാ പോ​ൾ, ഇ​നി​യ, ല​ക്ഷ്മി മേ​നോ​ൻ, ന​യ​ൻ​താ​ര എ​ന്നി​വ​രാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്. പത്മപ്രിയക്കും മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു.

2010 ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം അ​മ​ലാ പോ​ളി​നാ​ണ്. മൈ​ന​യെ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് അ​മ​ലാ പോ​ൾ മി​ക​ച്ച ന​ടി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. തൊ​ട്ട​ടു​ത്ത വ​ർ​ത്തെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ഇ​നി​യ​ക്കാ​ണ്. 2012 ൽ ​ല​ക്ഷ്മി മേ​നോ​ൻ മി​ക​ച്ച ന​ടി​യാ​യി. 2013 ൽ ​രാ​ജാ​റാ​ണി​യെ​ന്ന സി​നി​മ​യി​ലൂ​ടെ ന​യ​ൻ​താ​ര​യും മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി.

മ​ല​യാ​ളി​യ​ല്ലെ​ങ്കി​ലും മ​ല​യാ​ള​ത്തി​ന് ഏ​റെ​പ്രി​യ​പ്പെ​ട്ട പ​ദ്മ​പ്രി​യ​ക്കും മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു. 2009 ലെ ​പു​ര​സ്കാ​ര​മാ​ണ് പ​ദ്മ​പ്രി​യ​യെ തേ​ടി​യെ​ത്തി​യ​ത്.

അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ‌ സം​വി​ധാ​നം ചെ​യ്ത നേ​രം എ​ന്ന സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് ന​സ്രിയ ന​സിം പ്ര​ത്യേ​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി. എ​ന്നാ​ൽ മ​ല​യാ​ളം​വി​ട്ട് ത​മി​ഴി​ലെ​ത്തി​യ പ്രി​ഥ്വി​രാ​ജി​ന് ല​ഭി​ച്ച​ത് മി​ക​ച്ച വി​ല്ല​നു​ള്ള പു​ര​സ്കാ​രം. കാ​വ്യ​ ത​ലൈ​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ പ്രതിനായക വേ​ഷ​ത്തി​നാ​ണ് 2014 മി​ക​ച്ച വി​ല്ല​നു​ള്ള പു​ര​സ്കാ​രം പ്രി​ഥ്വി​യെ തേ​ടി​യെ​ത്തി​യ​ത്.

മ​ല​യാ​ളി ഗാ​യി​ക​മാ​രും ത​മി​ഴി​ൽ‌ മി​ക​വ​റി​യി​ച്ചു. 2011 ലെ ​മി​ക​ച്ച ഗാ​യി​ക ശ്വേ​താ മോ​ഹ​നും 2014 ലെ ​മി​ക​ച്ച ഗാ​യി​ക ഉ​ത്ത​രാ ഉ​ണ്ണി​കൃ​ഷ്ണ​നു​മാ​ണ്. കാ​വ്യ​ത​ലൈ​വ​ൻ ചി​ത്ര​ത്തി​ലെ മേ​ക്ക​പ്പി​ന് പ​ട്ട​ണം റ​ഷീ​ദ് മി​ക​ച്ച മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നു​ള്ള അ​വാ​ർ​ഡ് ല​ഭി​ച്ചു.

2010 ലെ ​മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള പു​ര​സ്കാ​രം വി. ​മ​ണി​ക​ണ്ഠ​നൊ​പ്പം സ​ന്തോ​ഷ് ശി​വ​ൻ പ​ങ്കി​ട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook