സൂര്യ, കാര്‍ത്തി എന്നിവരുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണിത്. അച്ഛന്‍ ശിവകുമാറിനും അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം സൂര്യയും കാര്‍ത്തിയും നില്‍കുന്ന ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.

ഈ കൊച്ചു മിടുക്കന്മാരെ മനസ്സിലായോ? ഫോട്ടോയില്‍ കാണുന്ന ഈ കൊച്ചു മിടുക്കന്മാരെ മനസ്സിലായോ? ഇരുവരും തമിഴകത്തെ താരങ്ങളാണ്, സഹോദരന്മാരും. സൂര്യ, കാര്‍ത്തി എന്നിവരുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണിത്. അച്ഛന്‍ ശിവകുമാറിനും അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പം സൂര്യയും കാര്‍ത്തിയും നില്‍കുന്ന ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. Suriya, suriya age, karthi, karthi age, Suriya childhood photo, Suriya childhood pic, Karthi childhood photo, Karthi childhood pic, stars childhood photos, film stars childhood photos, movie stars childhood photos, താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍

സിനിമാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് സൂര്യ- കാർത്തി സഹോദരന്മാരുടെ വരവ്. പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യയും കാർത്തിയും. നടിപ്പിൻ നായകൻ എന്നറിയപ്പെടുന്ന സൂര്യയുടെ യഥാർത്ഥ പേര് ശരവണൻ സൂര്യ ശിവകുമാർ എന്നാണ്. ‘നേർക്കു നേർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സൂര്യയെ ശ്രദ്ധേയനാക്കിയത് 2001 ൽ ബാലാ സംവിധാനം ചെയ്ത ‘നന്ദ’ എന്ന ചിത്രമായിരുന്നു. ഇന്ന് തമിഴകത്തെ അനിഷേധ്യമായ താരസാന്നിധ്യമാണ് സൂര്യ.

ചേട്ടനു പിറകെ കാർത്തിയും അഭിനയരംഗത്തേക്ക് എത്തുന്നത് 2007-ൽ മികച്ച വിജയം നേടിയ ‘പരുത്തിവീരൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ‘ആയിരത്തിൽ ഒരുവൻ’, ‘പൈയ്യ’, ‘നാൻ മഹാൻ അല്ല’, ‘സിരുതെയ്‌’ എന്നി ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ച കാർത്തിയുടെ കഴിഞ്ഞ വർഷം ഇറങ്ങിയ’കൈദി’യെന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ട്രാൻസിലേത് പ്രിയപ്പെട്ട കഥാപാത്രം, സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തതിനു കാരണമുണ്ട്: സ്രിന്റയുമായി അഭിമുഖം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook