ലോക്ക‌ഡൗൺ കാലത്ത് താരങ്ങളുടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഒരു സീരീസ് ഉണ്ടെങ്കിൽ അത് കുട്ടിക്കാലചിത്രങ്ങളാവും. വീടിന്റെ നാലുചുമരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുമ്പോൾ എങ്ങനെ ദിവസങ്ങൾ വിരസതയില്ലാതെ തള്ളി നീക്കാം എന്നാണ് എല്ലാവരുടെയും പ്രശ്നം. വീട്ടിലെ വിശേഷങ്ങൾ പങ്കുവച്ചും ടിക് ടോക് വീഡിയോകളുമായൊക്കെ സജീവമാണ് പല താരങ്ങളും. ഒപ്പം ഓർമകളുടെ ആൽബത്തിൽ നിന്നും പഴയകാല ചിത്രങ്ങൾ തപ്പിയെടുത്ത് ആരാധകർക്കായി ഷെയർ ചെയ്യാനും നിരവധി താരങ്ങൾ സമയം കണ്ടെത്തുന്നുണ്ട്.

നടി ഖുശ്ബുവിന്റെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുട്ടിക്കാലത്തിന്റെ ഓർമയ്ക്കായി തന്റെ കയ്യിലുള്ള ഏക ചിത്രം എന്നാണ് ഖുശ്ബു ഇതിനെ വിശേഷിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ ചിത്രത്തിൽ നിന്നും താരത്തെ തിരിച്ചറിയാനാവില്ല.

Read Here: ശ്രീദേവിക്കൊപ്പമുള്ള ഈ കൊച്ചു പെണ്‍കുട്ടിയെ മനസ്സിലായോ?

 

View this post on Instagram

 

#BabyKhushbu only personal pic I have of me as a child.

A post shared by Khush (@khushsundar) on

ഓർമകളുടെ ആൽബത്തിൽ നിന്നും പി ബാലചന്ദറിനൊപ്പമുള്ള ഒരു ചിത്രവും കഴിഞ്ഞ ദിവസം ഖുശ്ബു പങ്കുവച്ചിരുന്നു. “ഈ ഇതിഹാസത്തെ മിസ് ചെയ്യുന്നു. അദ്ദേഹത്തോട് സംസാരിക്കുന്നത്, അദ്ദേഹത്തിന്റെ ഫോൺ കോളുകൾ, എന്നോട് ദേഷ്യപ്പെടുന്നത്, അദ്ദേഹത്തിന്റെ ഉപദേശങ്ങൾ, അദ്ദേഹത്തിനൊപ്പം കാർഡ് കളിക്കുന്നത്, ഒന്നു കെട്ടിപ്പിടിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള യാത്രകൾ എല്ലാം മിസ് ചെയ്യുന്നു,” എന്നാണ് ഖുശ്ബു കുറിച്ചത്.

സഹോദരങ്ങൾക്ക് ഒപ്പമുള്ള ചിത്രവും ഖുശ്ബു പങ്കുവച്ചിരുന്നു.

 

View this post on Instagram

 

One of the rare pics from Mumbai days.. me protected by my 3 big brothers.. a la #chinnathambi

A post shared by Khush (@khushsundar) on

Read more: സുന്ദർ, നീയെന്നോട് പുഞ്ചിരിക്കുമ്പോൾ ഞാനിപ്പോഴും തരളിതയാകാറുണ്ട്: ഖുശ്ബു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook