ചെന്നൈ: ചലച്ചിത്രങ്ങളുടെ വ്യാജ പതിപ്പ ഇറക്കി കുപ്രസിദ്ധരായ തമിള്‍ റോക്കേഴ്സ് ടീമും സിങ്കം 3 നിര്‍മ്മാതാവായ കെഇ ജ്ഞാനവേല്‍ രാജയും പരസ്പരം പോരിനു വിളിച്ചു. സൂര്യ നായകനാകുന്ന ചിത്രം റിലീസ് ദിവസം തന്നെ ലൈവ് സ്ട്രീം ആയി തങ്ങളുടെ സൈറ്റ് വഴി പുറത്തിറക്കുമെന്നാണ് തമിള്‍ റോക്കേഴ്സിന്റെ ഭീഷണി.

എന്നാല്‍ അങ്ങനെ സംഭവിച്ചാല്‍ അടുത്ത ആറ് മാസത്തിനകം കുറ്റക്കാരെ ജയിലിലാക്കുമെന്നും അതിന്റെ ലൈവ് വീഡിയോ താന്‍ ഫെയ്സ്ബുക്ക് ലൈവായി പങ്കുവെക്കുമെന്നും സിങ്കം നിര്‍മ്മാതാവ് പറഞ്ഞു. വിജയ് ആന്റണിയുടെ യമന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ജ്ഞാന്‍വേലിന്റെ അഭിപ്രായ പ്രകടനം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഞങ്ങളുടെ പരിശ്രമമാണ് ഈ ചിത്രം. ജനങ്ങളും ചിത്രങ്ങളുടെ വ്യാജന്‍ പ്രചരിപ്പിക്കുന്നതിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ റിലീസ് ദിനമായ ഫെബ്രുവരി 9ന് രാവിലെ 11 മണിക്ക് തന്നെ തങ്ങള്‍ ചിത്രം ലൈവ് സ്ട്രീമായി കാണിക്കുമെന്ന് പറഞ്ഞ തമിള്‍ റോക്കേഴ്സ് ജ്ഞാനവേലിനെ പരിഹസിക്കുകയും ചെയ്തു.

ഇതിനുമുമ്ബും നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ് ഈ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തേ വിജയ് ചിത്രം ഭൈരവയുടെ സംവിധായകനും ടീം മുന്നറിയിപ്പ് നല്‍കുകയും റിലീസ് ദിനം തന്നെ ചിത്രത്തിന്റെ വ്യാജന്‍ പ്രചരിപ്പിക്കുകയും ചെയ്തു. പുലിമുരുകന്‍ പൈറസിയില്‍ കോയമ്പത്തൂരില്‍ റെയ്ഡ് നിന്ന് നാലു പേരെ പിടികൂടിയിരുന്നു.

കബാലിയുടെ നിര്‍മ്മാതാവിനെ വെല്ലുവിളിച്ച്‌ ആദ്യ ദിനം തന്നെ തിയേറ്റര്‍ കോപ്പി പുറത്തുവിട്ടും, പ്രേമം, പുലിമുരുകന്‍ എന്നീ സിനിമകളുടെ വ്യാജന്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയും ഇവര്‍ തിയേറ്ററുകളില്‍ മുന്നേറുന്ന സിനിമകള്‍ക്ക് നിരന്തരം ഭീഷണിയായി മാറി.

തമിഴ് റോക്കേഴ്സ് എന്ന വെബ് സൈറ്റ് ഉടമകള്‍ പിടിയിലായെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ഇവരുടെ കീഴിലുള്ള അഡ്മിനുകളാണ് അറസ്റ്റിലായതെന്നായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ