scorecardresearch
Latest News

Mamangam Movie On Tamilrockers: മമ്മൂട്ടിയുടെ മാമാങ്കത്തെയും ഒടിവച്ച് പൈറസി; തിയറ്റര്‍ പ്രിന്റ് തമിഴ്‌റോക്കേഴ്‌സിൽ

Mammootty Starrer Mamangam Leaked Online: പെെറസി ഒഴിവാക്കാൻ കർശന നടപടികളാണ് മാമാങ്കം റിലീസിന് മുന്നേ അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായത്

Mamangam, Mamangam movie online

Mamangam 2019 Full Movie Leaked On Tamilrockers: മമ്മൂട്ടിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘മാമാങ്കം’ തമിഴ്‌ റോക്കേ‌ഴ്‌സിൽ. ചിത്രത്തിന്റെ വ്യാജ പതിപ്പാണ് തമിഴ്‌റോ‌ക്കേഴ്‌സി-ലെത്തിയിരിക്കുന്നത്. തിയറ്റർ പ്രിന്റാണ് പുറത്തുവന്നിരിക്കുന്നത്. വ്യാജ പതിപ്പ് ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. സിനിമ പുറത്തിറങ്ങി മൂന്ന് ദിവസത്തിനു ശേഷമാണ് വ്യാജ പ്രിന്റ് പുറത്തിറങ്ങിയിരിക്കുന്നത്. പെെറസി ഒഴിവാക്കാൻ കർശന നടപടികളാണ് മാമാങ്കം റിലീസിന് മുന്നേ അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായത്. എന്നിട്ടും വ്യാജൻ പ്രചരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. വിദേശരാജ്യങ്ങളിലടക്കം റിലീസ് ചെയ്‌ത സിനിമ സമ്മിശ്ര പ്രതികരണങ്ങളുമായാണ് തിയറ്ററുകളിൽ പ്രദർശനം തുടരുന്നത്.

Read Also: പാടിപ്പതിഞ്ഞ കഥകൾക്കു പിന്നിലെ കാണാക്കാഴ്ചകളുമായി ‘മാമാങ്കം’; റിവ്യൂ

Mamangam Full Movie On Tamilrockers: വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽനിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.

തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടിസ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്.

Read Also: Horoscope of the Week (Dec 15 -Dec 21 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോകുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tamil rockers mammoottys maamankam full movie leaked in online