scorecardresearch

എന്തൊരു മനുഷ്യനാണിയാൾ; ആമിറിനെ പ്രശംസിച്ച് മന്ത്രി

അസുഖബാധിതയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെന്നൈയിലാണ് ആമിർഖാൻ ഉള്ളത്. ചുറ്റും വെള്ളം ഉയർന്നതോടെ  കാരപ്പാക്കത്തുള്ള വസതിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ആമിർ ഖാൻ

അസുഖബാധിതയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെന്നൈയിലാണ് ആമിർഖാൻ ഉള്ളത്. ചുറ്റും വെള്ളം ഉയർന്നതോടെ  കാരപ്പാക്കത്തുള്ള വസതിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ആമിർ ഖാൻ

author-image
Entertainment Desk
New Update
Aamir Khan | Ajith | Vishnu Vishal| Chennai Floods

"പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് സെൻസിറ്റീവ് ആയിരിക്കുന്നതിനും ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിനും  മിസ്റ്റർ ഖാനെ പോലെയുള്ള ആളുകൾക്ക് ഹാറ്റ്സ് ഓഫ്"- ടിആർബി രാജ

ചെന്നൈ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെട്ട ബോളിവുഡ് സൂപ്പർ താരം ആമിർ ഖാനെയും തമിഴ് നടൻ വിഷ്ണു വിശാലിനെയും സന്ദർശിച്ച് തമിഴ് താരം അജിത് കുമാർ. 

Advertisment

“ഒരു പൊതു സുഹൃത്ത് വഴി ഞങ്ങളുടെ സാഹചര്യം അറിഞ്ഞതിന് ശേഷം, സഹായം നൽകാൻ ഒട്ടും മടിയില്ലാത്ത  അജിത് സാർ ഞങ്ങളുടെ അവസ്ഥ  പരിശോധിക്കാൻ വന്നു, ഞങ്ങളുടെ വില്ല കമ്മ്യൂണിറ്റി അംഗങ്ങൾക്ക് യാത്രാ ക്രമീകരണങ്ങൾ സഹായിച്ചു… ലവ് യു അജിത് സാർ!," അജിത്തിനും ആമിറുമൊത്തുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു ട്വിറ്ററിൽ കുറിച്ചു. 

അസുഖബാധിതയായ അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെന്നൈയിലാണ് ആമിർഖാൻ ഉള്ളത്. വിഷ്ണു താമസിക്കുന്ന കാരപ്പാക്കം പ്രദേശത്തെ വില്ലയിലാണ് ആമിറും താമസിക്കുന്നത്. ഈ പ്രദേശത്ത് വെള്ളം ഉയർന്നതോടെ  കാരപ്പാക്കത്തുള്ള വസതിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ആമിർ ഖാൻ. 

Advertisment

വെള്ളപ്പൊക്കം ഏറെ നാശം വിതച്ച പ്രദേശങ്ങളിൽ ഒന്നാണ് കാരപ്പാക്കം. പ്രദേശം പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയതിന്റെ ചിത്രങ്ങൾ വിഷ്ണു  ട്വിറ്ററിൽ പങ്കുവച്ച് പ്രദേശവാസികളുടെ അവസ്ഥ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. വൈദ്യുതിയോ നെറ്റ് വർക്കോ ഇല്ലാതെ പ്രദേശവാസികൾ ദുരിതത്തിലാണെന്ന് വിഷ്ണു ട്വിറ്ററിൽ കുറിച്ചു, സർക്കാരിന്റെ സഹായം തേടുകയും ചെയ്തു. അതോടെ ചെന്നൈ കോർപ്പറേഷൻ ഉടൻ തന്നെ പ്രദേശത്തെ ആളുകളെ രക്ഷിക്കാൻ ബോട്ടുകൾ അയച്ചു. വിഷ്ണുവിനൊപ്പം ആമിറും രക്ഷപ്പെട്ടു.

Aamir Khan | Vishnu Vishal with rescue

വേഗത്തിലുള്ള നടപടിക്ക് വിഷ്ണു വിശാൽ സർക്കാരിന് നന്ദി പറഞ്ഞുകൊണ്ട് ആമിർ ഖാനും റെസ്ക്യൂ ടീമുമൊത്തുള്ള ചിത്രങ്ങൾ വിഷ്ണു പങ്കുവെച്ചു. "ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെന്റിന് നന്ദി, കാരപ്പാക്കത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 3 ബോട്ടുകൾ ഇതിനകം തന്നെ സജ്ജമായി ഇറങ്ങിയിട്ടുണ്ട്, പരീക്ഷണ സമയങ്ങളിൽ തമിഴ്‌നാട് സർക്കാരിന്റെ മികച്ച പ്രവർത്തനം കണ്ടു, എല്ലാ ഭരണാധികാരികൾക്കും നന്ദി, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആളുകൾക്കും."

വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ തന്റെ സ്വാധീനം ഉപയോഗിക്കാതെ തന്റെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്ന ബോളിവുഡ് താരം ആമിർ ഖാനെ പ്രശംസിച്ച് തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആർ.ബി.രാജയും ട്വിറ്ററിൽ കുറിപ്പു പങ്കിട്ടു.  ‘ഒരു ക്ലാസ് മനുഷ്യൻ' എന്നാണ് ആമിറിനെ   ടിആർബി രാജ വിശേഷിപ്പിച്ചത്. 

“അഭിനന്ദനത്തിന് നന്ദി വിഷ്ണു വിശാൽ, ഇങ്ങനെ ഒരു ക്ലാസ്സ് മനുഷ്യനായിരിക്കുന്നതിന് നിങ്ങളുടെ അടുത്തു നിൽക്കുന്ന ജെന്റിൽമാനോട്  ദയവായി നന്ദി പറയുക! സ്വന്തം കാര്യം നോക്കി രക്ഷപ്പെടാനുള്ള ചരടുവലികളൊന്നും  അദ്ദേഹം നടത്തിയില്ലെന്നത് അതിശയകരമാണ്! നമ്മുടെ സഹപൗരൻമാരിൽ ഒരാളെപ്പോലെ തന്നെ  അദ്ദേഹം തന്റെ ഊഴത്തിനായി കാത്തിരുന്നത് കാണുമ്പോൾ അതിശയകരമാണ്.  കാര്യങ്ങൾ നേടിയെടുക്കാൻ ചരടുവലിക്കുന്ന എല്ലാവർക്കും ആമിർ ഒരു പാഠമാണ്! പ്രശ്‌നത്തിന്റെ വ്യാപ്തിയെക്കുറിച്ച് സെൻസിറ്റീവ് ആയിരിക്കുന്നതിനും ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതിനും  മിസ്റ്റർ ഖാനെ പോലെയുള്ള ആളുകൾക്ക് ഹാറ്റ്സ് ഓഫ്. ഞങ്ങളുടെ രക്ഷാപ്രവർത്തന ഷെഡ്യൂളിൽ ഞങ്ങൾ ഉറച്ചുനിൽക്കും, ”എക്‌സിൽ  വിഷ്ണു വിശാലിനെ ടാഗ് ചെയ്തുകൊണ്ട് ടിആർബി രാജ കുറിച്ചു. 

Aamir Khan Ajith chennai flood

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: