ഒവ്വൊരു പൂക്കളുമേ…; പാട്ട് ബാക്കി വച്ച് കോമാഗൻ യാത്രയാവുമ്പോൾ

‘ഓട്ടോഗ്രാഫ്’ എന്ന ചിത്രത്തിലെ പാട്ടുകളിലൂടെ ശ്രദ്ധ നേടിയ അന്ധഗായകൻ കോമാഗന്റെയും ജീവൻ കവർന്ന് കോവിഡ്

singer comagan, comagan, ovvoru pookalume, autograph, comagan death, comagan dead, comagan dies, Raaga Priya, കോമാഗൻ, ഗോമാകൻ, കോമാങ്കൻ, indian express malayalam, IE malayalam

ഭാഷകൾക്ക് അതീതമായി സംഗീതപ്രേമികളുടെ ഹൃദയം കവർന്ന ഒന്നാണ് ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ‘ഔവൊരു പൂക്കളുമേ’ എന്ന ഗാനം. ഗാനരംഗത്തിൽ പാടി അഭിനയിച്ച ഗായകൻ കോമാഗനെയും ഏറെ ശ്രദ്ധ നേടിയിരുന്നു.

കോമാഗനെയും കോവിഡ് കവർന്നിരിക്കുന്നു എന്ന ദുഖകരമായ വാർത്തയാണ് തമിഴകത്തു നിന്നും വരുന്നത്. ഇന്നലെ രാവിലെയായിരുന്നു കോമാഗന്റെ മരണം. 48 വയസ്സുകാരനായ കോമാഗൻ കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജന്മനാ കാഴ്ചയില്ലാത്ത കോമാഗൻ നിരവധി പേർക്ക് പ്രചോദനമായൊരു വ്യക്തിത്വമാണ്. കാഴ്ചയില്ലാത്ത ഗായകരെ സംഘടിപ്പിച്ച് കോമാഗനിൻ രാഗ പ്രിയ എന്നൊരു ട്രൂപ്പും അദ്ദേഹം നടത്തിയിരുന്നു. 30 വർഷത്തിനിടെ 3000 ത്തിലേറെ വേദികളിലാണ് കോമാഗന്റെ ട്രൂപ്പ് പെർഫോം ചെയ്തത്. 16 മണിക്കൂർ തുടർച്ചയായി പെർഫോം ചെയ്തതിന് ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും കോമാഗന്റെ ട്രൂപ്പ് ഇടം പിടിച്ചിരുന്നു. തമിഴ് നാട് സർക്കാരിന്റെ കലൈമാണി പുരസ്കാരവും കോമാഗനെ തേടിയെത്തിയിട്ടുണ്ട്.

ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് മുഖ്യധാര സിനിമകളുടെ ലോകത്ത് കോമാഗൻ പ്രശസ്തനാവുന്നത്. “എനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നു. നല്ല​ ആത്മവിശ്വാസമുള്ള മനുഷ്യനായിരുന്നു കോമാഗൻ. അദ്ദേഹത്തെ ആശ്രയിച്ചു ജീവിക്കുന്ന ട്രൂപ്പംഗങ്ങളുടെയും 25 കുടുംബങ്ങളുടെയും ഏക പ്രതീക്ഷയായിരുുന്നു. മരണവാർത്ത എന്നെയേറെ തളർത്തുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു,” എന്നാണ് ഓട്ടോഗ്രാഫിന്റെ സംവിധായകൻ ചേരൻ കുറിക്കുന്നത്.

“എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓർമകളിലൊന്നാണ് ‘ഔവൊരു പൂക്കളുമേ’ എന്ന ഗാനം. പ്രിയ സഹോദരൻ കോമാഗന്റെ നിര്യാണം വളരെ സങ്കടകരമാണ്,” സ്നേഹ കുറിക്കുന്നതിങ്ങനെ.

കണ്ണുക്കുള്ളൈ, സൂറ തുടങ്ങിയ ചിത്രങ്ങളിലും കോമാഗൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുതൽ മുതലൈ എന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചതും. കോമാഗനായിരുന്നു.

Read more: പാണ്ഡു, അഭിലാഷ, സുഖ്ജിന്ദര്‍; കോവിഡ്‌ കവര്‍ന്നവര്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tamil musician actor comagan passes away due to covid 19 autograph movie

Next Story
അനിയത്തിയ്ക്ക് ഒപ്പം സ്റ്റൈലിഷ് ലുക്കിൽ ശാലിനി; വൈറലായി ചിത്രങ്ങൾShyamili Shalini Ajith
The moderation of comments is automated and not cleared manually by malayalam.indianexpress.com