scorecardresearch

സൂര്യ, വിജയ്‌ സേതുപതി, വിക്രം, വിജയ്‌ ദേവേരകൊണ്ട, ഒപ്പം മോഹന്‍ലാലും: മേയ് മാസം തമിഴകത്തെത്തുന്ന സിനിമകള്‍

സൂര്യയുടെ ‘എന്‍ ജി കെ’, വിജയ്‌ സേതുപതിയുടെ ‘സിന്ധുബാദ്’, മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ‘ലൂസിഫറി’ന്റെ തമിഴ് പതിപ്പ് തുടങ്ങി പതിനെട്ടോളം തമിഴ് ചിത്രങ്ങളാണ് ഈ മാസം റിലീസ് ചെയ്യുന്നത്

tamil movie releases, upcoming tamil movie releases, upcoming tamil films, ngk movie release, Suriya, nayanthara, may 2019 tamil movies, Kolaigaran, Kadaram Kondan, devi 2, Thanimai, K 13, Lucifer, Thanthai Sol Mikka Mandiram Illai, 100, Neeya 2, Kee, Kadhal Munnatra Kazhagam, Ayogya, Nungambakkam, Sindhubaadh, Mr Local, Server Sundaram, Grahanam, RK Nagar, Sathuranga Vettai 2, Nindru Kolvaan, NGK, Kadaram Kondaan, Devi 2, Dear Comrade, new tamil films
Tamil movie releases in May 2019

Tamil movie releases in May 2019: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ തമിഴ് പതിപ്പ് നാളെ തമിഴകത്ത് റിലീസിനൊരുങ്ങുകയാണ്. മലയാളത്തില്‍ വലിയ വിജയം നേടിയ ചിത്രം തമിഴകത്തും വിജയം ആവര്‍ത്തിക്കുമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം. ‘ലൂസിഫറും’ കൂട്ടി പതിനെട്ടോളം തമിഴ് ചിത്രങ്ങളാണ് ഈ മാസം റിലീസ് ചെയ്യുന്നത്.

അതില്‍ പ്രധാനപ്പെട്ടത് സൂര്യ നായകനാകുന്ന ‘എന്‍ ജി കെ’, വിജയ്‌ സേതുപതിയുടെ ‘സിന്ധുബാദ്’, വിശാല്‍ നായകനാകുന്ന ‘അയോഗ്യ’, നയന്‍താരയുടെ ‘മിസ്റ്റര്‍ ലോക്കല്‍’, വിക്രമിന്റെ ‘കദരം കൊണ്ടാന്‍’ എന്നിവയാണ്. ‘ദേവരാട്ടം’ മേയ് ഒന്നാം തീയതി റിലീസ് ചെയ്തു. ഗൗതം കാർത്തിക് നായകൻ ആകുന്ന ‘ദേവരാട്ട’ത്തിൽ മലയാളി താരം മഞ്ജിമ മോഹൻ നായികയായി എത്തുന്നു. ‘കൊമ്പൻ’, ‘കൊടിവീരൻ’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മുത്തയ്യയാണ് ഈ സിനിമയുടെ സംവിധായകൻ.

tamil movie releases, upcoming tamil movie releases, upcoming tamil films, ngk movie release, Suriya, nayanthara, may 2019 tamil movies, Kolaigaran, Kadaram Kondan, devi 2, Thanimai, K 13, Lucifer, Thanthai Sol Mikka Mandiram Illai, 100, Neeya 2, Kee, Kadhal Munnatra Kazhagam, Ayogya, Nungambakkam, Sindhubaadh, Mr Local, Server Sundaram, Grahanam, RK Nagar, Sathuranga Vettai 2, Nindru Kolvaan, NGK, Kadaram Kondaan, Devi 2, Dear Comrade, new tamil films
Lucifer (Tamil)

Thanimai, K 13, Lucifer, Thanthai Sol Mikka Mandiram Illai on May 3, 2019

നവാഗതനായ ഭരത് നീലകണ്ഠൻ സംവിധാനം ചെയ്യുന്ന ‘K 13’ല്‍ അരുള്‍നിധിയും ശ്രദ്ധ ശ്രീനാഥുമാണ് മുഖ്യവേഷങ്ങളില്‍. ഒരു ഇടവേളക്കു ശേഷം സോണിയ അഗർവാൾ നായികയായി എത്തുന്ന ചിത്രം ആണ് ‘തനിമൈ’. ഒരു ശ്രീലങ്കൻ അഭയാര്‍ത്ഥിയുടെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകൻ എസ് ശിവരാമൻ ആണ് . പ്രശസ്ത സംവിധായകൻ സാൻഡി ആദ്യമായി നായക വേഷത്തിൽ എത്തുന്ന സിനിമ കൂടിയാണ് ‘തനിമൈ’.

100, Neeya 2, Kee, Kadhal Munnatra Kazhagam, Ayogya on May 9/10, 2019

സാം ആന്റണി സംവിധാനം ചെയുന്ന മുഴുനീള ആക്ഷൻ ചിത്രമാണ് ‘100’. അഥർവയും ഹൻസികയുമാണ് നായികാനായകന്മാര്‍. ഇവരെ കൂടത്തെ യോഗി ബാബു, രാധ രവി, രാഹുൽ ദേവ് എന്നിവരും അഭിനയിക്കുന്നു. സാം സി എസ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘ബൂമറാങ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഥർവ നായക വേഷത്തിൽ എത്തുന്ന ചിത്രം കൂടി ആണ് ‘100’. മേയ് 9നാണ് ചിത്രം റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്.  എന്നാല്‍ ഈ ചിത്രം ഇപ്പോള്‍ മദ്രാസ്‌ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേ ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ചിത്രത്തെ കോടതി കയറ്റിയത്.

എല്‍ സുരേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീയാ 2’. ജയ്, വരലക്ഷ്മി, ലക്ഷ്മി റായ്, കാതെറിന്‍ ത്രേസ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. സംഗീതം ഷബീര്‍.

സയൻസ് ഫിക്ഷൻ ത്രില്ലെർ ആയ ‘കീ’യില്‍ ജീവയാണ് നായകൻ. നിക്കി ഗൽറാണി, അനൈക സോട്ടി, സുഹാസിനി, RJ ബാലാജി എന്നിവരെ കൂടാതെ മലയാളത്തിലെ ഗോവിന്ദ് പദ്മസൂര്യയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. കാലിസ് സംവിധാനം ചെയുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് വിശാൽ ചന്ദ്രശേഖർ.

tamil movie releases, upcoming tamil movie releases, upcoming tamil films, ngk movie release, Suriya, nayanthara, may 2019 tamil movies, Kolaigaran, Kadaram Kondan, devi 2, Thanimai, K 13, Lucifer, Thanthai Sol Mikka Mandiram Illai, 100, Neeya 2, Kee, Kadhal Munnatra Kazhagam, Ayogya, Nungambakkam, Sindhubaadh, Mr Local, Server Sundaram, Grahanam, RK Nagar, Sathuranga Vettai 2, Nindru Kolvaan, NGK, Kadaram Kondaan, Devi 2, Dear Comrade, new tamil films
Kadhal Munnetra Kazhagam

പൃഥ്വി പാണ്ഡ്യരാജന്‍, ചാന്ദിനി തമിഴരസന്‍, ശിവ സേനാധിപതി എന്നിവര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ‘കാതല്‍ മുന്നേട്ര കഴഗം’. സംവിധാനം ചെയ്യുന്നത് മാണിക്യ സത്യ.

വിശാൽ നായകനായി എത്തുന്ന ആക്ഷൻ ചിത്രമാണ് ‘അയോഗ്യ’. തെലുങ്കില്‍ സൂപ്പർ ഹിറ്റായ ‘ടെമ്പർ’ എന്ന ചിത്രത്തിന്റെ റീമേക് ആണ് ‘അയോഗ്യ’. രാശി ഖന്ന നായികയാവുന്ന ചിത്രത്തിൽ പാർത്ഥിപൻ, കെ സ് രവികുമാർ, സോണിയ അഗർവാൾ തുടങ്ങിയവരും അഭിനയിക്കുന്നു. നവാഗതനായ വെങ്കട് മോഹൻ ആണ് സംവിധാനം. സാം സി എസ് ഈ സിനിമയുടെയും സംഗീത സംവിധായകൻ.

Nungambakkam, Sindhubaadh, Mr Local on May 14/16,17, 2019

ഒരു ഇടവേളയ്ക്കു ശേഷം അജ്മൽ അമീർ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘നുങ്കമ്പാക്കം’. ചെന്നൈയിൽ നടന്ന ഒരു കൊലപാതകത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായകൻ രമേശ് സെൽവൻ ആണ് . ‘ചിത്തിരം പേസുതടി 2’ എന്ന തമിഴ് ചിത്രത്തിൽ ആണ് അജ്മൽ അവസാനമായി അഭിനയിച്ചത്.

വിജയ് സേതുപതിയും അഞ്ജലിയും നായികാനായകന്മാര്‍ ആവുന്ന ആക്ഷൻ ചിത്രം ‘സിന്ധുബാദ്’ സംവിധാനം ചെയ്യുന്നത് എസ് യു അരുണ്‍കുമാര്‍. സംഗീതം നൽകിയിരിക്കുന്നത് യുവാൻ ശങ്കർ രാജ. സൂപ്പർ ഹിറ്റ് ആയ ‘പേട്ട’, ‘സൂപ്പര്‍ ഡീലക്സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എത്തുന്ന വിജയ് സേതുപതിയുടെ ഈ ആക്ഷൻ ചിത്രത്തിനെ ഏറെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read More on Sindhubaadh: പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മക്കള്‍ സെല്‍വന്റെ സമ്മാനം

‘വേലൈകാരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എം. രാജേഷിന്റെ സംവിധാനത്തിൽ ശിവ കാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് ‘മിസ്റ്റർ ലോക്കൽ’. യോഗി ബാബു, രാധിക, സതീഷ്, RJ ബാലാജി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. ഹിപ്ഹോപ് തമിഴ ആണ് സംഗീതം നൽകിയിരിക്കുന്നത്.

Server Sundaram, Grahanam, RK Nagar on May 20/23/26, 2019

ആനന്ദ് ബാൽകി സംവിധാനം ചെയുന്ന മുഴുനീള ആക്ഷൻ കോമഡി ചിത്രമായ ‘സെർവർ സുന്ദര’ത്തിൽ നായകൻ ആവുന്നത് കോമഡി വേഷങ്ങളില്‍ കൂടി ശ്രദ്ധേയനായ സന്താനം ആണ്. വൈഭവി ശാണ്ഡില്യ ആണ് നായികയാവുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനം ചെയ്ത ചിത്രം ഏറെ നാളായി റിലീസിന് കാത്തിരിക്കുകയായിരുന്നു.

നവാഗതനായ ഇളവരസന്‍ ആണ് സംവിധാനം. സൂപ്പർ നാച്ചുറൽ ക്രൈം ത്രില്ലെർ കഥ ആണ് ‘ഗ്രഹണം.’ ചിത്രത്തിൽ കൃഷ്ണ, നന്ദിനി റായ്, ചന്ദ്രൻ, കരുണാസ് എന്നിവർ അഭിനയിക്കുന്നു.

ശ്രാവണ രാജൻ സംവിധനംക് ചെയ്യുന്ന ചിത്രമായ ‘ആര്‍ കെ നഗറി’ല്‍ വൈഭവ്, ഇനിഗോ പ്രഭാകർ, സന അൽത്താഫ്, അഞ്ജന കൃതി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ‘ബഷീറിന്റെ പ്രേമലേഖനം’, ‘ഒടിയൻ’ തുടങ്ങിയ ചിത്രങ്ങളുടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സന അൽത്താഫ്. പ്രേംജി അമരൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

tamil movie releases, upcoming tamil movie releases, upcoming tamil films, ngk movie release, Suriya, nayanthara, may 2019 tamil movies, Kolaigaran, Kadaram Kondan, devi 2, Thanimai, K 13, Lucifer, Thanthai Sol Mikka Mandiram Illai, 100, Neeya 2, Kee, Kadhal Munnatra Kazhagam, Ayogya, Nungambakkam, Sindhubaadh, Mr Local, Server Sundaram, Grahanam, RK Nagar, Sathuranga Vettai 2, Nindru Kolvaan, NGK, Kadaram Kondaan, Devi 2, Dear Comrade, new tamil films
Server Sundaram

Sathuranga Vettai 2, Nindru Kolvaan on May 28/29, 2019

2014 ൽ റിലീസ് ചെയ്ത ‘സതുരംഗ വേട്ടൈ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ അടുത്ത ഭാഗമാണ് ‘സതുരംഗ വേട്ടൈ 2’. അരവിന്ദ് സ്വാമിയും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ പ്രകാശ് രാജ്, നാസർ, രാധാരവി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. ആദ്യ ഭാഗം സംവിധാനം ചെയ്ത നിർമൽ കുമാർ തന്നെയാണ് ഈ ഭാഗവും സംവിധാനം ചെയ്യുന്നത്.

ഒരേ സമയം തമിഴിലും കന്നടയിലും തെലുഗിലും നിർമ്മിക്കുന്ന ‘നിണ്ട്ര് കൊള്‍വാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് വി പി ശങ്കര്‍ ആണ്. ചേതൻ ചന്ദ്ര, കരുണ ദോഗ്ര, യോഗി ബാബു എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ മലയാളിയായ രാജീവ് പിള്ളൈയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

tamil movie releases, upcoming tamil movie releases, upcoming tamil films, ngk movie release, Suriya, nayanthara, may 2019 tamil movies, Kolaigaran, Kadaram Kondan, devi 2, Thanimai, K 13, Lucifer, Thanthai Sol Mikka Mandiram Illai, 100, Neeya 2, Kee, Kadhal Munnatra Kazhagam, Ayogya, Nungambakkam, Sindhubaadh, Mr Local, Server Sundaram, Grahanam, RK Nagar, Sathuranga Vettai 2, Nindru Kolvaan, NGK, Kadaram Kondaan, Devi 2, Dear Comrade, new tamil films
Sathuranga Vettai 2

NGK, Kadaram Kondaan, Devi 2, Dear Comrade on May 28, 2019

സെൽവരാഘവന്റെ സംവിധാനത്തിൽ സൂര്യ ആദ്യമായി നായകൻ ആകുന്ന ചിത്രമാണ് ‘എന്‍ ജി കെ’. സായി പല്ലവിയും രാകുൽ പ്രീത് സിങ്ങും ആണ് നായികമാര്‍. ജഗപതി ബാബു, പൊൻവണ്ണൻ, ഉമാ പദ്മനാഭൻ തുടങ്ങിയവരും മുഖ്യ കഥാപാത്രങ്ങളിൽ എത്തുന്നു. യുവൻ ശങ്കർ രാജ ആണ് സംഗീത സംവിധാനം.

വിക്രമും അക്ഷര ഹാസനും ആദ്യമായി ഒന്നിക്കുന്ന ‘കദരം കൊണ്ടാന്‍’, ഒരു മുഴുനീള ആക്ഷൻ ത്രില്ലെർ ആണ്. കമൽഹാസന്റെ നിർമാണത്തിൽ രാജേഷ് സെൽവ ആണ് സംവിധാനം നിർവ്വഹിക്കുന്നത് . മലയാളികളുടെ പ്രിയ നടി ലെനയും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. എം. ഗിബ്രാൻ ആണ് സംഗീത സംവിധാനം.

ഒരേ സമയം തമിഴിലും തെലുഗിലും ചിത്രീകരിച്ച ‘ദേവി 2’, 2016 ൽ റിലീസ് ആയ ‘ദേവി’ എന്ന ഹോറർ ചിത്രത്തിന്റെ അടുത്ത ഭാഗം ആണ്. ആദ്യഭാഗത്തിലെ പോലെ തന്നെ പ്രഭു ദേവയും, തമന്നയും ഇതിലും നായികാനായകന്മാര്‍. എൽ വിജയ് തന്നെ ആണ് ഈ ഭാഗവും പ്രേക്ഷകരുടെ മുമ്പിൽ എത്തിക്കുന്നത്. സാം സി എസ് ആണ് സംഗീത സംവിധാനം.

തമിഴ്, തെലുഗ്, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയുന്ന ‘ഡിയർ കോമ്രേഡ്’ൽ വിജയ് ദേവേരകൊണ്ടയും, രാഷ്മിക മന്ദാനയും ആണ് പ്രധാന വേഷങ്ങളില്‍. ‘പ്രേതം,’ ‘സൺ‌ഡേ ഹോളിഡേ’ തുടങ്ങിയ ചിത്രങ്ങളുടെ മലയാളികൾക്ക് പ്രിയങ്കരിയായ ശ്രുതി രാമചന്ദ്രനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നു. ഭരത് കമ്മ സംവിധാനം ചെയുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകർ ആണ്.

Read More on Vijay Deverekonda’s Dear Comrade: ‘പ്രിയ സഖാവായി’ വിജയ്‌ ദേവേരകൊണ്ട കേരളത്തില്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tamil movie releases in may 2019 at a glance lucifer ngk kadaram kondan dear comrade sindhubaadh