കഴിഞ്ഞ വര്‍ഷത്തെ മികച്ച തമിഴ് സിനിമകളില്‍ ഒന്നായ ‘കനാ’ കേരളത്തിലും പ്രദര്‍ശനത്തിനെത്തി. ക്രിക്കറ്റിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരച്ഛന്റേയും മകളുടേയും കഥ, സൂപ്പര്‍ സ്റ്റാര്‍-ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയിലും തലയുയര്‍ത്തി നിന്നു.

അതിഗംഭീരമായ സ്‌പോര്‍ട്‌സ് സിനിമ അല്ല ‘കാനാ’, പക്ഷേ പ്രശംസ അര്‍ഹിക്കുന്ന, ഇനിയും ഇത്തരം സിനിമകള്‍ ഇറങ്ങണമെന്ന് പറയപ്പിക്കുന്ന ഒന്നു തന്നെയാണ്. ‘ചക്‌ദേ ഇന്ത്യ’യോ ‘ഇക്ബാലോ’ ‘ഇരുതി സുട്രോ’ അല്ല ഈ ചിത്രം എന്നാല്‍ സ്‌പോര്‍ട്‌സ് സിനിമകളുടെ സ്ഥിരം പ്ലോട്ടായ അണ്ടര്‍ ഡോഗ് സ്‌റ്റോറി തന്നെയാണ്.  ‘ക്ലീഷേഡ്’ ആയ രംഗങ്ങളും സന്ദർഭങ്ങളുമൊക്കെയുണ്ടെങ്കിലും വനിതാ ക്രിക്കറ്റിന് ജനപിന്തുണയും സ്വീകാര്യതയും കൂടി വരുന്ന ഒരു സാഹചര്യത്തില്‍ പറയേണ്ട കഥ തന്നെയാണ്.  ചിത്രം സമാന്തരമായി പറയുന്ന കര്‍ഷക ജീവിതവും കൂടി കണക്കിലെടുക്കുമ്പോള്‍ കൈയ്യടി അര്‍ഹിക്കുകയും ഇനിയും ആവര്‍ത്തിക്കേണ്ടതുമായ ചിത്രമാണ് ‘കനാ’.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2007 ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്താകുമ്പോള്‍ നെഞ്ച് തകര്‍ന്നു നില്‍ക്കുന്ന അച്ഛനെ (സത്യരാജ്) സന്തോഷിപ്പിക്കാന്‍ ഇന്ത്യയ്ക്കായി ലോകകപ്പ് നേടുക എന്ന ലക്ഷ്യവുമായി ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുന്ന മകളാണ് കൗസല്യ (ഐശ്വര്യാ രാജേഷ്‌). സമൂഹത്തിന്റേയും സ്വന്തക്കാരുടേയും വെല്ലുവിളികളെ മറികടന്ന്, വെല്ലുവിളിച്ച്, തന്റെ മകളെ ക്രിക്കറ്റ് താരമാക്കി മാറ്റുക എന്ന ലക്ഷ്യത്തിന് പിന്നാലെ പോകുന്ന അച്ഛനാണ് മുരുകേശന്‍. ഇരുവരുടേയും കഥയും സ്വപ്‌നവുമാണ് ‘കനാ’.

വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിക്കുന്ന കായിക താരം എന്ന സ്‌പോര്‍ട്‌സ് സ്‌റ്റോറികളുടെ സ്ഥിരം പാതയിലൂടെ സഞ്ചരിക്കുമ്പോഴും ഒരു പുതുമ നിലനിര്‍ത്താന്‍ ‘കനാ’യ്ക്ക് സാധിക്കുന്നുണ്ട്. അവിടെയാണ് ചിത്രം വിജയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ ക്രിക്കറ്റ് താരമാവുക എന്ന കൗസല്യയുടെ സ്വപ്‌നത്തെ പാകപ്പെടുത്താനാണ് സംവിധായകന്‍ അരുണ്‍രാജ കാമരാജ് ശ്രമിച്ചിരിക്കുന്നത്. മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇവിടെ ‘കനാ’യെ വ്യത്യസ്തമാക്കുന്നത് ഒരു പെണ്‍ജീവിതത്തിലൂടെയാണ് അത് പറയുന്നത് എന്നിടത്താണ്. നാം കൂടുതലും കണ്ടിരിക്കുന്നത് പുരുഷ താരങ്ങളുടെ ജീവിതങ്ങളാണ് എന്നതു കൊണ്ടു തന്നെ കായിക താരമായി മാറാനുള്ള പെണ്‍കുട്ടികളുടെ സ്വപ്‌നത്തിന് സമൂഹം നല്‍കുന്ന വിലയും സ്ഥാനവും പറയുന്ന ഓരോ ചിത്രവും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

Kanaa, Kanaa review, Kanaa movie review, Kanaa film review, review Kanaa, movie review Kanaa, Kaana, Kaana review, Kaana movie review, Kana, Kana review, Kana movie review, Kanaa, Kanaa review, tamil movie kanaa, aiswarya rajesh, കനാ, കനാ റിവ്യൂ, ഐശ്വര്യ രാജേഷ്, ശിവ കാർത്തികേയന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kanaa Movie Review: ക്രിക്കറ്റിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന ഒരച്ഛന്റേയും മകളുടേയും കഥ, സൂപ്പര്‍ സ്റ്റാര്‍-ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയിലും തലയുയര്‍ത്തി നിന്നു

Read More: വനിതാ ക്രിക്കറ്ററുടെ കഥയുമായി ‘കനാ’; തമിഴിൽ നിന്നും മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി

ചിത്രത്തില്‍ ഒരിടത്ത് തന്റെ വലിയ സ്വപ്‌നത്തിന് മുന്നില്‍ പകച്ചു നില്‍ക്കുന്ന കൗസല്യയോട് സുഹൃത്ത് പറയുന്ന ഒരു വാചകമുണ്ട്. ”നിന്നെ കണ്ടാണ് നമ്മുടെ നാട്ടിലെ മറ്റ് പെണ്‍കുട്ടികളും കടന്നു വരേണ്ടത്. അപ്പോള്‍ നീ തന്നെ ഇങ്ങനെ പേടിച്ച് പോയാലോ?” കൗസല്യയോട് മാത്രമായിട്ടല്ല അത് പറയുന്നത്, ചിത്രം കാണുന്ന സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ള ഓരോ പെണ്‍കുട്ടിയോടും, സ്ത്രീയുടെ സ്‌പോര്‍ട്‌സ് കഥ പറയാനാഗ്രഹിക്കുന്ന സിനിമാക്കാരോടും കൂടിയാണ്.

ഇന്ത്യന്‍ ടീമിലെത്തുക എന്ന മോഹവുമായി ജീവിക്കുന്ന പെണ്‍കുട്ടിയുടെ കഥ പറയുമ്പോഴും അതില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ലെന്നതാണ് ‘കനാ’യുടെ മറ്റൊരു സവിശേഷത. കൗസല്യയുടെ യാത്രയ്ക്ക് സമാന്തരമായി അവളുടെ അച്ഛന്‍ നേരിടുന്ന വെല്ലുവിളികളും ‘കനാ’ പറയുന്നു. അത് പക്ഷേ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ വിടുന്നതിനെ കളിയാക്കുന്ന നാട്ടുകാരോ വീട്ടുകാരോ അല്ല. അത്തരം വെല്ലുവിളികളെയെല്ലാം അദ്ദേഹത്തിന് മറി കടക്കാന്‍ സാധിക്കുന്നു. എന്നാല്‍ തന്റെ കൃഷി നശിക്കുന്നതും തുടര്‍ന്ന് കടക്കാരാനായി മാറുകയും ചെയ്യുന്ന മുരുകേശന്റെ ജീവിതാവസ്ഥയും ‘കനാ’ കാണിച്ചു തരുന്നുണ്ട്. തമിഴ്‌നാട്ടിലെ വരള്‍ച്ചയും കര്‍ഷകരുടെ ജീവിത പ്രതിസന്ധിയും സ്‌പോര്‍ട്‌സുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നിടത്താണ് ‘കനാ’ വിജയിക്കുന്നത്.

Kanaa, Kanaa review, Kanaa movie review, Kanaa film review, review Kanaa, movie review Kanaa, Kaana, Kaana review, Kaana movie review, Kana, Kana review, Kana movie review, Kanaa, Kanaa review, tamil movie kanaa, aiswarya rajesh, കനാ, കനാ റിവ്യൂ, ഐശ്വര്യ രാജേഷ്, ശിവ കാർത്തികേയന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Kanaa Moview Review: തമിഴ്‌നാട്ടിലെ വരള്‍ച്ചയും കര്‍ഷകരുടെ ജീവിത പ്രതിസന്ധിയും സ്‌പോര്‍ട്‌സുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നിടത്താണ് ‘കനാ’ വിജയിക്കുന്നത്.

ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയിലേക്ക് എത്തുമ്പോഴേക്കും ചിത്രം കണ്ടു മടുത്ത ഉത്തരേന്ത്യ-ദക്ഷിണേന്ത്യ, സവര്‍ണ-അവര്‍ണ, നഗര-ഗ്രാമീണ സംഘര്‍ഷത്തിലേക്ക് കടക്കുന്നു. പക്ഷെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴേക്കും ചിത്രം അതിന്റെ പ്രധാന പ്ലോട്ടായ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. മനോഹരമായി തയ്യാറാക്കിയ ക്രിക്കറ്റ് മാച്ച് രംഗങ്ങളാണ് രണ്ടാം പകുതിയുടെ പ്രത്യേകത. രണ്ടാം പകുതിയിലാണ് കൗസല്യയുടേയും മുരുകേശന്റേയും ജീവിതത്തിന് സമാന്തരമായി കോച്ച് നെല്‍സണിന്റെ (ശിവകാര്‍ത്തികേയന്‍) ജീവിതവും ചിത്രത്തിലേക്ക് കടന്നു വരുന്നത്. ഒരുപക്ഷേ രണ്ടാം പകുതിയെ ആദ്യ പകുതിയേക്കാള്‍ പിന്നിലാക്കിയതും ഇതു തന്നെയാണ്.

ഇന്ത്യയ്ക്ക് വേണ്ടി ഒരു മത്സരം മാത്രം കളിക്കാന്‍ സാധിച്ച, അപ്രതീക്ഷിതമായി സംഭവിച്ച അപകടം മൂലം ക്രിക്കറ്റില്‍ നിന്നും വിരമിച്ച വ്യക്തിയാണ് നെല്‍സണ്‍. അദ്ദേഹത്തിന്റെ തിരിച്ചു വരവിന്റെ കഥ കൂടി പറയുന്നിടത്ത് ‘കനാ’ അല്‍പ്പമൊന്ന് ഇഴയുന്നുണ്ട്.  അതൊഴിവാക്കി കൗസല്യയുടേയും അവളുടെ അച്ഛന്റേയും കഥകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കില്‍ കുറേക്കൂടി നന്നാകുമായിരുന്നു എന്നു തോന്നുന്നു. രണ്ടാം പകുതിയുടെ പ്രധാന സവിശേഷ നേരത്തെ സൂചിപ്പിച്ചത് പോലെ ക്രിക്കറ്റ് രംഗങ്ങള്‍ തന്നെയാണ്. ക്രിക്കറ്റ് താരങ്ങളെ തന്നെ ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിച്ചു എന്നതു കൊണ്ടു തന്നെ ആ രംഗങ്ങള്‍ മുഴച്ചു നിന്നില്ല. പൊതുവെ സ്‌പോര്‍ട്‌സ് സിനിമകള്‍ പൊളിയുന്നത് അതിലെ സ്‌പോര്‍ട്‌സ് രംഗങ്ങളിലാണ്.

പ്രകടനങ്ങളിലേക്ക് വരികയാണെങ്കില്‍ കേന്ദ്ര കഥാപാത്രമായ കൗസല്യയെ അവതരിപ്പിച്ച ഐശ്വര്യ രാജേഷ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. അച്ഛനെ സന്തോഷിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനായി ഇറങ്ങി പുറപ്പെടുന്ന കൗസല്യയായി ഐശ്വര്യ മികച്ച അഭിനയം തന്നെയാണ് കാഴ്ച്ച വെക്കുന്നത്. തനിക്ക് ഒരു പരിചയവുമില്ലാത്ത ഒരു ലോകത്ത് എത്തിപ്പെടുമ്പോഴുണ്ടാകുന്ന അവളുടെ അമ്പരപ്പും ആശങ്കയും സങ്കടവുമെല്ലാം ഐശ്വര്യ മനോഹരമായി അവതരിപ്പിക്കുന്നു. ക്രിക്കറ്റിനോടുള്ള കൗസല്യയുടെ സ്‌നേഹം അവള്‍ പന്ത് കൈയ്യിലെടുക്കുമ്പോഴെല്ലാം കാണുന്നവർക്കും ബോധ്യപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രം ഒരു ബൗളര്‍ ആണെങ്കിലും ബാറ്റ് ചെയ്യുന്ന വേളയിലും ക്രിക്കറ്റ് താരത്തിന്റെ ശരീര ഭാഷ നിലനിര്‍ത്താന്‍ ഐശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. പൊതുവെ നടിമാര്‍ക്ക് ലഭിക്കാത്ത അവസരത്തെ നന്നായി ഉപയോഗപ്പെടുത്തി ക്രിക്കറ്റ് താരമായി തന്നെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Read Aishwarya Rajesh Interview in English: My gut told me ‘Kanaa’ was worth taking up

അഭിനന്ദനം അര്‍ഹിക്കുന്ന മറ്റൊരു പ്രകടനം സത്യരാജിന്റേതാണ്. കൗസല്യയുടെ അച്ഛനായി എത്തുന്ന സത്യരാജ് ഒരേസമയം രണ്ട് വെല്ലുവിളികളെ നേരിടുന്ന മുരുകേശനെ ഗംഭീരമാക്കിയിട്ടുണ്ട്. മകളെ അവളുടെ ആഗ്രഹം നേടാനായി പ്രോത്സാഹിപ്പിക്കുന്ന അച്ഛനായും കൃഷിയിടം നശിച്ചതോടെ ജീവിതം തന്നെ അവസാനിച്ച കര്‍ഷകനായും വളരെ ബാലന്‍സ്ഡ് ആയാണ് സത്യരാജ് അഭിനയിച്ചിരിക്കുന്നത്. പൂര്‍ണ വളര്‍ച്ചയിലെത്തിയില്ലെന്നു തോന്നിയ കഥാപാത്രം ശിവ കാര്‍ത്തികേയന്‍ അവതരിപ്പിച്ച കോച്ച് നെല്‍സണിന്റേതാണ്. പലപ്പോഴും ‘ചക്‌ദേ ഇന്ത്യ’യിലെ ഷാരൂഖ് ഖാന്റെ കബീര്‍ ഖാനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നെല്‍സണ്‍.

‘കനാ’യിലെ അഭിനന്ദനം ആവശ്യപ്പെടുന്ന മറ്റൊരു സവിശേഷതയായി തോന്നിയത് ചിത്രത്തില്‍ ഐശ്വര്യയുടെ കൂട്ടുകാരായ നാട്ടിലെ ആണ്‍കുട്ടികളെ ചിത്രീകരിച്ചിരിക്കുന്നതാണ്. ക്രിക്കറ്റ് താരമാകാനുള്ള പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് പൂർണ പിന്തുണയുമായി അവള്‍ക്കെപ്പം നില്‍ക്കുന്ന അവർ മാറിയ കാലത്ത് വനിതാ ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യതയുടേയും യുവത്വത്തിന്റെ സമീപനത്തിന്റേയും പ്രതിനിധികളാണ്.

തുടക്കാരനെന്ന നിലയിലും പറയാന്‍ തിരഞ്ഞെടുത്ത വിഷയങ്ങളെ പ്രധാന്യത്തില്‍ ഏറ്റക്കുറച്ചില്ലാതെ അവതരിപ്പിച്ചു എന്നതിലും അരുണ്‍രാജ കാമരാജ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് സിനിമകളുടെ നട്ടെല്ല് പലപ്പോഴും അതിലെ സംഗീതമായിരിക്കും. ‘കനാ’യില്‍ തന്റെ ജോലി ദിബു നിനാന്‍ തോമസ് എന്ന സംഗീത സംവിധായകന്‍ വൃത്തിയായി ചെയ്തിട്ടുണ്ട്. ദിനേശ് കൃഷ്ണന്റെ ഛായാഗ്രഹണവും മികച്ചു നിന്നു, പ്രത്യേകിച്ചും ആദ്യ പകുതിയില്‍.

ഏറ്റക്കുറച്ചിലുകള്‍ നില നില്‍ക്കുമ്പോഴും പറഞ്ഞ വിഷയത്തിന്റെ പ്രധാന്യം കൊണ്ടും ഇനിയും ഇത്തരം ചിത്രങ്ങളുണ്ടാകണം എന്നതു കൊണ്ടും, ‘കനാ’ കനവ് കാണാന്‍ പ്രേരിപ്പിക്കുന്ന ചിത്രം തന്നെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook