/indian-express-malayalam/media/media_files/uploads/2018/06/bharatiraja-Bharathirajaa1.jpg)
ചെന്നൈ: മതവികാരം വ്രണപ്പെടുത്തിയതിനും കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും ഉളള കുറ്റങ്ങള്‍ ചുമത്തി തമിഴ് സംവിധായകന്‍ ഭാരതിരാജക്കെതിരെ പൊലീസ് കേസെടുത്തു. ചെന്നൈ പൊലീസ് ആണ് കേസ് എടുത്തത്. ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം. കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ സംവിധായകന്‍ ഹിന്ദു ദൈവമായ ഗണപതി തമിഴ്‌നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ട ദൈവമാണെന്നും, യഥാര്‍ത്ഥ ദൈവമല്ലെന്നും ഭാരതി രാജ പറഞ്ഞിരുന്നു എന്ന് ആരോപിച്ച് നൽകിയ പരാതിയിലാണ് കേസ്.
തുടർന്ന് ഭാരതി രാജയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു മക്കള്‍ മുന്നണി കോടതിയെ സമീപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ഹര്‍ജി പരിഗണിച്ച കോടതി ഭാരതിരാജ ദൈവങ്ങളെ അവഹേളിച്ചിട്ടുണ്ടെന്നുറപ്പുണ്ടെങ്കില്‍ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു. സമാനമായ ഒരു കേസില്‍ മദ്രാസ് ഹൈക്കോടതി ഇദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം കഴിഞ്ഞ മാസമാണ് അനുവദിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.