ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. താരത്തിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷയുമുണ്ട്.
ബാഹുബലിയില്‍ അമരേന്ദ്ര ബാഹുബലിയും ദേവസേനയുമായി തകര്‍ത്തഭിനയിച്ച പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒന്നാകണം എന്നാഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.
പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലെ അഭിനേത്രിമാരിലും പ്രഭാസിന്റെ ആരാധികമാരുണ്ട്. അടുത്തിടെ ഇന്ത്യാ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസിനോടുള്ള ആരാധന തുറന്നു പറഞ്ഞിരിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാര്‍.
‘ഞാന്‍ പ്രഭാസിന്റെ ഒരു വലിയ ആരാധികയാണ്. ഒരാളോട് സ്‌നേഹം തുറന്നു പറയാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ പ്രഭാസിനെ തിരഞ്ഞെടുക്കും. ബാഹുബലിയിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും സ്റ്റൈലും എനിക്കിഷ്ടമായി. അദ്ദേഹത്തിന്റെ ശരീരഭാഷ, അഭിനയിക്കാനുള്ള കഴിവ്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും പ്രഭാസിനെ ഇഷ്ടമാണ്,’ വരലക്ഷ്മി പറഞ്ഞു.
വരലക്ഷ്മിയുടെ വിവാഹത്തെ കുറിച്ചും നേരത്തേ നിരവധി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. നടന്‍ വിശാലുമായി വരലക്ഷ്മി പ്രണയത്തിലായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്ന് ഇരുവരും പറഞ്ഞു. മാത്രമല്ല അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹവും ഉറപ്പിച്ചു.