തമിഴ് നടൻ വിജയകുമാറിന്റെ മകളും നടിയുമായ വനിത വിജയകുമാർ വിവാഹിതയായി. തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ചെന്നൈയിൽവച്ച് ക്രിസ്ത്യൻ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ.

 

View this post on Instagram

 

Bigboss fame #vanithavijayakumar married peterpaul today Follow @chennairockerz4.0

A post shared by @ chennairockerz3.0 on

 

View this post on Instagram

 

Happy married life Vanitha & Peter #showledge #vanitha #vanithavijaykumar #biggboss3 #vanithavijayakumar

A post shared by ShowLedge (@showledge) on

വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. 2000 ത്തിൽ ആകാശുമായിട്ടായിരുന്നു ആദ്യ വിവാഹം. 2007 ൽ ഇരുവരും വേർപിരിഞ്ഞു. അതേവർഷം ആനന്ദ് ജയ് രാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം ചെയ്തുവെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. വിജയ് ശ്രീഹരി, ജോവിത, ജയ്‌നിത എന്നിവരാണ് വനിതയുടെ മക്കൾ.

 

View this post on Instagram

 

#vanithavijayakumar to marry peterpaul on june 27th Follow @chennairockerz2.0

A post shared by Chennairockerz (@chennairockerz) on

വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാർ, സഹോദരൻ അരുൺ വിജയ് എന്നിവരും അഭിനയരംഗത്തുണ്ട്. പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയ് കുമാർ എന്നിവരാണ് വനിതയുടെ മറ്റു സഹോദരങ്ങൾ.

Read Also: നൃത്തം ചെയ്യുന്ന ജലകന്യകയെപ്പോലെ ശ്രുതി ഹാസൻ; അണ്ടർവാട്ടർ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ

മലയാളത്തിൽ ‘ഹിറ്റ്‌ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിൽ വനിത അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു വനിത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് വനിത. 1995ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook