തെന്നിന്ത്യൻ അഭിനേത്രി വനിത വിജയകുമാർ വിവാഹിതയാവുന്നു. തമിഴ് നടൻ വിജയകുമാറിന്റെ മകളാണ് വനിത. തമിഴ്, ഹിന്ദി, ഹോളിവുഡ് സിനിമകളിലെ വിഷ്വൽ ഇഫക്ട് എഡിറ്ററായ പീറ്റർ പോൾ ആണ് വരൻ. ഇരുവരും പ്രണയത്തിലായിയിരുന്നു എന്നാണ് റിപ്പോർട്ട്. ജൂൺ 27നാണ് വിവാഹം.
മലയാളത്തിൽ ‘ഹിറ്റ്ലർ ബ്രദേഴ്സ്’ എന്ന ചിത്രത്തിലും വനിത അഭിനയിച്ചിരുന്നു. കമൽഹാസൻ അവതാരകനായി എത്തിയ ബിഗ് ബോസ് തമിഴ് പതിപ്പിന്റെ സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു വനിത. ടെലിവിഷൻ സീരിയലുകളിലും സജീവമാണ് വനിത. 1995ല് പുറത്തിറങ്ങിയ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തേക്ക് വരുന്നത്.
Read more: ചിരു, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല; മേഘ്ന രാജിന്റെ ഹൃദയം തൊടുന്ന കുറിപ്പ്

വനിതയുടെ മൂന്നാമത്തെ വിവാഹമാണ് ഇത്. വിജയ് ശ്രീഹരി, ജോവിത, ജയ്നിത എന്നിവരാണ് വനിതയുടെ മക്കൾ. വനിതയുടെ സഹോദരി ശ്രീദേവി വിജയകുമാർ, സഹോദരൻ അരുൺ വിജയ് എന്നിവരും അഭിനയരംഗത്തുണ്ട്. പ്രീത വിജയകുമാർ, കവിത വിജയകുമാർ, അനിത വിജയ് കുമാർ എന്നിവരാണ് വനിതയുടെ മറ്റു സഹോദരങ്ങൾ.
Read more: ഒരുപാട് വേദനകളിലൂടെയാണ് നീ കടന്നുപോയത്; സുശാന്തിന് സഹോദരിയുടെ കുറിപ്പ്