തമിഴകത്തിന്റെ പ്രിയപ്പെട്ട വിജയ്‌യും സൂര്യയും കോളേജ്കാല സുഹൃത്തുക്കളാണെന്ന കാര്യം ഏറെക്കുറെ എല്ലാവർക്കും അറിയുന്നതായിരിക്കും. എന്നാൽ അതിനും മുൻപ്, വർഷങ്ങളുടെ പഴക്കമുണ്ട് ഇവരുടെ സൗഹൃദത്തിനെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ്​ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. സൂര്യയുടെയും വിജയ്‌യുടെയും കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്. മുതിർന്ന താരവും സൂര്യയുടെ അച്ഛനുമായ ശിവകുമാറിന്റെ ഇടതും വലതുമായി ഇരിക്കുകയാണ് ഇരുവരും.

Vijay Suriya childhood photo

സിനിമാകുടുംബത്തിൽ നിന്നാണ് ഇരുവരുടെയും വരവ്. വിജയിന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ തമിഴിലെ പ്രശസ്ത ചലച്ചിത്ര നിർമ്മാതാ‍വായിരുന്നു. പ്രമുഖ തമിഴ് നടൻ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യയേക്കാൾ ഒരു വയസ്സിനു മൂത്തയാളാണ് വിജയ്. ചെന്നൈയിലെ ലയോള കോളേജിലാണ് ഇരുവരും വിദ്യഭ്യാസം പൂർത്തിയാക്കിയത്.

Read more: മലയാളത്തിൽ ഫഹദിനൊപ്പം മാത്രം, ഇപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് പ്രിയപ്പെട്ടവൾ; ഈ നടിയെ മനസ്സിലായോ?

കോളേജ് കാലത്തെ പരിചയവും സൗഹൃദവുമൊക്കെ ഇപ്പോഴും തുടരുന്ന സൂര്യയുടെയും വിജയിന്റെയും കുടുംബങ്ങൾ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്. പാർട്ടികളിലും, കുടുംബപരിപാടികളിലും, സിനിമ പ്രിവ്യൂകളിമെല്ലാം ഇരുവരും കുടുംബസമേതം പങ്കെടുക്കാറുണ്ട്. സാമൂഹ്യസേവനത്തിലും തൽപ്പരായ ഈ താരങ്ങൾ ഒന്നിച്ച് നിരവധി ചാരിറ്റബിൾ പ്രവർത്തനങ്ങളിലും പങ്കാളികൾ ആയിട്ടുണ്ട്. 1997 ൽ ‘നേരുക്കു നേർ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് സ്ക്രീൻ പങ്കിട്ടു. പിന്നീട് ഇരുവരും ഒന്നിച്ച് അഭിനയിത്ത ‘ഫ്രണ്ട്സ്’ എന്ന ചിത്രവും സൂപ്പർഹിറ്റായിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ്‌യും ആയുള്ള സൗഹൃദത്തെ കുറിച്ച് സൂര്യ സംസാരിച്ചിരുന്നു. ലോയോള കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തനിക്കൊപ്പം സൂര്യയുമുണ്ടെന്നുംം ഇരുവരും ഗ്രൂപ്പിൽ ആക്റ്റീവ് ആണെന്നുമായിരുന്നു സൂര്യ പറഞ്ഞത്. സൂര്യയും വിജയ്‌യും മാത്രമല്ല, ഇരുവരുടെയും ഭാര്യമാർ തമ്മിലും അടുത്ത സൗഹൃദമാണ് ഉള്ളത്.

Read more: കോവിഡ് കാലത്ത് മരം നട്ട് വിജയ്; ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook