തമിഴ് ഹാസ്യ നടൻ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാർഗവിയാണ് വധു. ഇന്നു രാവിലെ തിരുട്ടാനിയിലെ മുരുകൻ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തതെന്നാണ് വിവരം. സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കായി മാർച്ചിൽ ചെന്നൈയിൽ വിരുന്ന് സംഘടിപ്പിക്കുമെന്ന് യോഗി തന്റെ ട്വിറ്റർ പേജിൽ അറിയിച്ചിട്ടുണ്ട്.

രജനീകാന്തിന്റെ ‘ദർബാർ’ സിനിമയിലാണ് യോഗി ബാബു അവസാനം വേഷമിട്ടത്. ചിത്രത്തിലെ യോഗിയുടെ കഥാപാത്രവും ഹാസ്യരംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ധനുഷ് നായകനാവുന്ന ‘കർണൻ’ സിനിമയാണ് യോഗിയുടെ ഇനി പുറത്തിറങ്ങാനുളളത്.

Read Also: മലയാളിയെ മയക്കിയ ചിരിയും കള്ളനോട്ടവും; ഹൃദയത്തിൽ പതിഞ്ഞ ലാൽ ഭാവങ്ങളുമായി വീഡിയോ

തമിഴിൽ കൈനിറയെ ചിത്രങ്ങളാണ് യോഗിക്ക്. 2009 ലാണ് യോഗി ബാബു സിനിമയിലേക്ക് എത്തിയത്. തുടർന്നിങ്ങോട്ട് നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ‘കോലമാവു കോകില’യിൽ നയൻതാരയ്ക്കൊപ്പം ശ്രദ്ധേയമായൊരു വേഷം ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook