/indian-express-malayalam/media/media_files/uploads/2018/01/Vishal-Pranav.jpg)
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം 'ആദി' തീയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. ഇതിനോടകം സിനിമയ്ക്കകത്തു നിന്നും പുറത്തുനിന്നുമെല്ലാം നിരവധി പേര്‍ പ്രണവിനെ അഭിനന്ദിച്ച് രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോഴിതാ തമിഴ് സിനിമാതാരവും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലും ആദിയിലെ പ്രണവിന്റെ പ്രകടനത്തെ പുകഴ്ത്തിയിരിക്കുന്നു.
തന്റെ ഏറ്റവും അടുത്ത സുഹൃത്തായ സുചിത്രയുടേയും ലാലേട്ടന്റേയും മകന്‍ പ്രണവിന്റെ അരങ്ങേറ്റചിത്രം കണ്ടുവെന്നും ഒരു തുടക്കക്കാരനെന്ന നിലയില്‍ ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് പ്രണവ് കാഴ്ച്ചവച്ചിരിക്കുന്നതെന്നും ഒരു തുടക്കക്കാരനാണ് എന്നു തോന്നിയതേയില്ലെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. പ്രണവിന് എല്ലാവിധ ആശംസംകളും വിശാല്‍ നേര്‍ന്നു.
Jus watched my bestest friend #suchilal n #Lalettan s supa talented son #PranavMohanlal s debut film #Aadhi. Slick film n brilliant performance as a newcomer.He Didn't look like one.all da best. Gb pic.twitter.com/LsEwgwwIOs
— Vishal (@VishalKOfficial) January 27, 2018
അതേസമയം തന്റെ കന്നി ചിത്രത്തിന്റെ വിജയമാഘോഷിക്കാന്‍ പോലും കാത്തു നില്‍ക്കാതെ നായകന്‍ ഹിമാലയത്തിലെത്തി. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ പ്രണവ് ഹിമാലയത്തിലേക്ക് പോയെന്നാണ് സൂചന.
പ്രണവ് ഇതുവരെ ആദി കണ്ടിട്ടില്ലെന്ന് സിനിമയുടെ സംവിധായകന്‍ ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം, മകന്റെ ആദ്യ സിനിമ തിയേറ്ററിലെത്തി തന്നെ അച്ഛന്‍ മോഹന്‍ലാലും അമ്മ സുചിത്ര മോഹന്‍ലാലും കണ്ടു. മുംബൈയില്‍ ഷൂട്ടിങ്ങിലായിരുന്ന ലാല്‍ തിരക്കുകള്‍ മാറ്റിവച്ചാണ് മകന്റെ സിനിമ കാണാനെത്തിയത്. സുചിത്ര എറണാകുളത്തെ തിയേറ്ററിലാണ് 'ആദി' കണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.